മുംബൈ: ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ 80,000 രൂപ വരെ കുറവ് വരുത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. പന്ത്രണ്ട് ശതമാനമുണ്ടായിരുന്ന ജിഎസ്ടിയാണ് അഞ്ച് ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കുറച്ചത്.
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ചു - ടാറ്റ
ജിഎസ്ടി കുറക്കാന്‍ കേന്ദ്രം തീരുമാനിച്ചതോടെയാണ് കമ്പനിയുടെ പുതിയ തീരുമാനം
ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറച്ചു
ടൈഗോർ ഇവി - എക്സ്ഇ (ബേസ്), എക്സ്എം (പ്രീമിയം), എക്സ് ടി (ഉയർന്ന) എന്നിവ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് വിലക്കുറവ് ബാധകമാണ്. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ 123512 രൂപ വില ഉണ്ടായിരുന്ന ടൈഗോർ ഇവി 115811 രൂപക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയച്ചു. ഫെയിം പദ്ധതിയിലുള്ള സബ്സിഡി ഉള്‍പ്പെടുത്താത്ത വിലയാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.