കേരളം

kerala

ETV Bharat / business

242 മില്യൺ ഡോളർ വരുമാനവുമായി സുന്ദർ പിച്ചൈ - 242 മില്യൺ ഡോളർ-സുന്ദർ പിച്ചൈ

ജനുവരി ഒന്ന് മുതൽ പ്രതിവർഷം രണ്ട് മില്യൺ ഡോളർ വരെ പിച്ചൈക്ക് ഗണ്യമായ വർദ്ധനവ് ലഭിക്കുമെന്ന് വെള്ളിയാഴ്‌ച സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച ഫയലിൽ ആൽഫബെറ്റ് പറയുന്നു

Sundar Pichai gets whopping $242 million stock package in new role
242 മില്യൺ ഡോളർ വരുമാനവുമായി സുന്ദർ പിച്ചൈ

By

Published : Dec 21, 2019, 8:28 PM IST

സാൻഫ്രാൻസിസ്കോ: ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് 240 മില്യൺ ഡോളർ (1721 കോടി) ലഭിക്കും. ഇതിൽ 90 മില്യൺ ഡോളർ ആൽഫബെറ്റിന്‍റെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെള്ളിയാഴ്‌ച സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷൻ സമർപ്പിച്ച ഫയലിൽ ആൽഫബെറ്റ് പറഞ്ഞു. ജനുവരി ഒന്ന് മുതൽ പ്രതിവർഷം രണ്ട് മില്യൺ ഡോളർ വരെ പിച്ചൈക്ക് ഗണ്യമായ വർദ്ധനവ് ലഭിക്കുമെന്നും ആൽഫബെറ്റ് പറഞ്ഞു.

ഗൂഗിളിനെ കൂടാതെ ഈ മാസം ആൽഫബെറ്റിന്‍റെയും സിഇഒ ആയി പിച്ചൈ ചുമതലയേറ്റിരുന്നു. എസ് ആന്‍റ് പി 100 സൂചികയില്‍ ആല്‍ഫബെറ്റിന്‍റെ ഓഹരി മികച്ച നേട്ടമുണ്ടാക്കിയാല്‍ 90 മില്യൺ ഡോളര്‍ മൂല്യമുള്ള ഓഹരി ഗ്രാന്‍ഡായി ലഭിക്കും. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും ഈ മാസം ആദ്യം മാതൃ കമ്പനിയായ ആൽഫബെറ്റിൽ തങ്ങളുടെ നിലവിലെ സ്ഥാനങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് പിച്ചൈയെ ആൽഫബെറ്റിന്‍റെ സിഇഒ ആക്കിയത്. 2004 ൽ ഗൂഗിളിൽ ചേർന്ന പിച്ചൈ ഗൂഗിൾ ടൂൾബാറിന്‍റെയും തുടർന്ന് ഗൂഗിൾ ക്രോമിന്‍റെയും മുന്നേറ്റത്തിന് നേതൃത്വം നൽകി. ഇത് ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്‍റർനെറ്റ് ബ്രൗസറായി വളർന്നു.

2015 ഓഗസ്റ്റിൽ സുന്ദർ ഗൂഗിളിന്‍റെ സിഇഒ ആയി. 2017 ജൂലൈയിൽ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ ഡയറക്‌ടർ ബോർഡിൽ ചേർന്നു. ചെന്നൈയിൽ വളർന്ന പിച്ചൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദവും സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details