ഗുവാഹത്തി: പ്രമുഖ എയര്‍ലൈസ് ഗ്രൂപ്പായ സ്പൈസ്ജെറ്റിന്‍റെ ഗുവാഹത്തി-ധാക്ക ദിവസേന സര്‍വീസ് ആരംഭിച്ചു. അസ്സം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആണ് ഈ സര്‍വ്വീസിലെ ആദ്യ വിമാനമായ എസ്ജി78 ഫ്ലാഗ് ഓഫ് ചെയ്തത്. ഗുവാഹത്തിയില്‍ നിന്ന് രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.10നാണ് ധാക്കയില്‍ എത്തിച്ചേരുന്നത്.
ഗുവാഹത്തി-ധാക്ക ദിവസേന സര്‍വീസുമായി സ്പൈസ്ജെറ്റ് - ധാക്ക
രാവിലെ 11.55ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.10നാണ് ധാക്കയില്‍ എത്തിച്ചേരുന്നത്
തായ്ലാന്‍റ്, ഇന്‍റോര്‍നേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പിയന്‍സ്, വിയറ്റ്നാം, ബ്രൂണെ, മ്യാന്‍മര്‍, കംമ്പോഡിയ, ലോവസ്, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നി രാജ്യങ്ങളുടെ തലസ്ഥാനത്തേക്ക് ഗുവാഹത്തിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സോനോവാൾ പറഞ്ഞു. അതേ സമയം പുതിയ വിമാനസര്‍വീസുകള്‍ ഇരു പ്രദേശങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവാകുമെന്ന് ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഷാ മുഹമ്മദ് തൻവീർ മൻസൂർ പറഞ്ഞു.
ദിനം പ്രതി 4000 ആളുകളാണ് ചികിത്സക്കായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. ഇവര്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള നഗരങ്ങളിലേക്കാണ് പോകുന്നതെന്നും എന്നാല്‍ ഇനി മുതല്‍ ഇവര്‍ക്ക് ഗുവാഹത്തിയിലും ചികിത്സക്കായി വളരെപ്പെട്ടെന്ന് എത്താന്‍ സാധിക്കുമെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു.