ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു - stock
സെന്‍സെക്‌സ് 51.69 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 11.7 ശതമാനം നേട്ടത്തില്‍.
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 51.69 ശതമാനം ഉയര്‍ന്ന് 39,868.17 ലും നിഫ്റ്റി 11.7 ശതമാനം ഉയര്‍ന്ന് 11922 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓട്ടോ, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റോക്കുകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജൂലൈ അഞ്ചിന് ബജറ്റ് പ്രഖ്യാപനം ഉണ്ടാകാനിരിക്കേ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഓഹരിവിപണി കാഴ്ചവക്കുന്നത്. ലാര്‍സന്‍, ഏഷ്യന്‍ പെയിന്‍റ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ്, പവര്‍ ആന്‍റ് ഗ്രിഡ് കോര്‍പ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലും ഇന്‍ഫോസിസ്, വേദാന്ത, ടിസിഎസ്, ഐടിസി, എച്ച്ഡിഎഫ്സി, എച്ച്സിഎല്‍ ടെക് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം തുടരുന്നത്.