ഓപ്പോക്ക് പിന്നാലെ യുഎസ് വിപണിയില്‍ 4കെ ബ്ലൂറെ പ്രളയറുകളെ നിര്‍മ്മാണം നിര്‍ത്തിവെച്ച് ദക്ഷിണ കൊറിയന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ സാംസങ്. കമ്പനി ഇറക്കിയ പുതിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യുഎസ് വിപണിയില്‍ 4കെ ബ്ലൂറെ പ്രളയറുകളെ നിര്‍മ്മാണം നിര്‍ത്തി സാംസങ് - സാംസങ്
മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 4കെക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള കാരണമായി കമ്പനി അറിയിച്ചത്.
നേരത്തെ 1080p മോഡലുകളുടെ നിര്‍മ്മാണവും യുഎസില്‍ നിര്‍ത്തലാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസങിന്‍റെ പുതിയ തീരുമാനം. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 4കെക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള കാരണമായി കമ്പനി അറിയിച്ചത്. ഇതിന് പുറമെ മറ്റ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ലാ എന്നതും ഉല്‍പന്നത്തിന്‍റെ വില്‍പനയെ കാര്യമായി ബാധിച്ചിരുന്നു. 2017ലാണ് സാംസങിന്‍റെ അവസാന 4കെ മോഡല്‍ പുറത്തിറങ്ങിയത്.