കേരളം

kerala

ETV Bharat / business

വില കുറഞ്ഞ 4ജി ഫോണ്‍; മൊബൈൽ കമ്പനികളുമായി ചർച്ച നടത്തി ജിയോ - വില കുറഞ്ഞ 4ജി ഫോണ്‍

സെപ്റ്റംബര്‍ 10ന് ജിയോ നെസ്റ്റ് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്.

reliance  jio phone next  flex  karbonn phone  ജിയോ നെക്സ്റ്റ്  വില കുറഞ്ഞ 4ജി ഫോണ്‍  cheapest 4g phone
വില കുറഞ്ഞ 4ജി ഫോണ്‍; മൊബൈൽ കമ്പനികളുമായി ചർച്ച നടത്തി ജിയോ

By

Published : Jul 7, 2021, 7:19 PM IST

ജിയോ പ്രഖ്യാപിച്ച വില ലോകത്തെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട് ഫോണ്‍ 'നെക്‌സ്റ്റ്' നിർമിക്കുന്നതിന് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തി ജിയോ. സിംഗപൂർ ആസ്ഥാനമായി ഫ്ലെക്സ്, ഇന്ത്യൻ കമ്പനിയായ യുടിഎൽ എന്നിവരുമായി ജിയോ ചർച്ച നടത്തിയെന്നാണ് വിവരം. കാർബണ്‍ മൊബൈൽസിന്‍റെ നിർമാതാക്കളാണ് യുടിഎൽ.

Also Read: ഗൂഗിളുമായി ചേർന്ന് വില കുറഞ്ഞ സ്മാർട്ട് ഫോണ്‍; "ജിയോ നെക്‌സ്റ്റ്" സെപ്റ്റംബർ 10ന്

എന്നാൽ ജിയോയും ഈ കമ്പനികളും ചർച്ചകൾ നടത്തിയതിനെ കുറിച്ച് ഇതുവരെ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ജൂണിൽ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഗൂഗിളുമായി ചേർന്ന് വിലകുറഞ്ഞ സ്മാർട്ട് ഫോണ്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 10ന് ജിയോ നെസ്റ്റ് ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അന്ന് അംബാനി പ്രഖ്യാപിച്ചത്. ഇപ്പോഴും 2ജിയിൽ തുടരുന്ന ഉപഭോക്താക്കളെ 4ജിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ നെക്സ്റ്റ് അവതരിപ്പിക്കുന്നത്.

ജിയോ നെക്‌സ്റ്റ് ഫോണ്‍ ഇന്ത്യയ്‌ക്ക് പുറത്ത് അവതരിപ്പിക്കാനും റിലയൻസിന് പദ്ധതികളുണ്ട്. ഇന്ത്യയുടേത് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണാകും നെക്‌സ്റ്റ് എന്നാണ് അന്ന് മുകേഷ് അംബാനി പറഞ്ഞത്. വോയ്‌സ് അസിസ്റ്റന്‍റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നി ഫീച്ചറുകളും ജിയോ നെസ്റ്റിൽ ഉണ്ടാകും.

ABOUT THE AUTHOR

...view details