നാല് ദിവസത്തിനുള്ളില്‍ സ്വീഡിഷ് ടെലികോം കമ്പനിക്ക് 453 കോടി നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കും. നാഷണല്‍ കമ്പനി ലോഅപ്പല്ലറ്റ് ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം പുറുപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
453 കോടി അടച്ചില്ലെങ്കിൽ അനിൽ അംബാനി അഴിയെണ്ണേണ്ടി വരും .. - അനില്‍ അംബാനി
മൊത്തം 571 കോടി രൂപയാണ് റിലയന്‍സ് ഗ്രൂപ്പ് സ്വീഡിഷ് ടെലികോം കമ്പനിക്ക് നല്‍കേണ്ടത്. ഇതില്‍ 118 കോടി രൂപമാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
മൊത്തം 571 കോടി രൂപയാണ് റിലയന്‍സ് ഗ്രൂപ്പ് സ്വീഡിഷ് ടെലികോം കമ്പനിക്ക് നല്‍കേണ്ടത്. ഇതില്‍ 118 കോടി രൂപമാത്രമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ടാക്സ് റീഫണ്ട് ഇനത്തില്‍ റിലയന്‍സ് കമ്യൂണിക്കേഷന് ലഭിക്കേണ്ട 260 കോടി രൂപ നല്‍കാന്‍ എസ്ബിഐയോടും മറ്റ് ബാങ്കുകളോടും നിര്‍ദേശിക്കാന്‍ ട്രിബ്യൂണല്‍ തയ്യാറായതുമില്ല.ഇതും റിലയന്‍സിന് കനത്ത തിരിച്ചടിയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് റിലയന്‍സിന് സുപ്രീം കോടതിയെ സമീപിക്കണമെന്നു ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാക്‌സ് റീഫണ്ട് നേരിട്ട് സ്വീഡിഷ് ടെലികോം കമ്പനിക്ക് കൈമാറണമെന്നാണ് അനില്‍ അംബാനിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം ട്രിബ്യൂണല്‍ നിരസിച്ചു.