കേരളം

kerala

ETV Bharat / business

പിഎംസി അഴിമതി; ബാങ്കിങ് മേഖലയുടെ വിശ്വാസം തിരികെപിടിക്കണം

സഹകരണ ബാങ്കുകളുടെ പ്രതിസന്ധിയും, മുന്നോട്ടുള്ള വഴികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുംബൈ , ഐ.ജി.ഐ.ഡി.ആർ, വൈസ് ചാൻസലർ, എസ്. മഹേന്ദ്ര ദേവ് തയ്യാറാക്കിയ ലേഖനം

പിഎംസി അഴിമതി; ബാങ്കിങ് മേഖലയുടെ വിശ്വാസം തിരികെപിടിക്കണം

By

Published : Oct 25, 2019, 5:37 PM IST

പഞ്ചാബിലും മഹാരാഷ്ട്ര സഹകരണ ബാങ്കിലും (പി‌എം‌സി) അടുത്തിടെയുണ്ടായ അഴിമതി സഹകരണ ബാങ്കുകളുടെ പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) ഈ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ബാങ്ക് ഉപഭോക്താക്കൾ പരിഭ്രാന്തിയിലായിരുന്നു.

ഇന്ത്യൻ ബാങ്കിങ് സുരക്ഷിതവും സുസ്ഥിരവുമാണെന്ന് റിസർവ് ബാങ്കിന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവന്നു. ഈ സന്ദർഭത്തിൽ, ഈ ബാങ്കുകളുടെ നില, അവ നേരിടുന്ന വെല്ലുവിളികൾ എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ജനങ്ങളിൽ ആത്മവിശ്വാസവും സാമ്പത്തിക മേഖലയുടെ മൊത്തത്തിലുള്ള ആരോഗ്യം പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

നിലവിലെ സാഹചര്യവും വെല്ലുവിളികളും

വായ്പ ഇടപാടുകളിൽ സഹകരണ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കുണ്ട്. ഗ്രാമങ്ങളിലെ സ്വകാര്യ പണമിടപാട് നയങ്ങൾക്ക് ബദൽ സങ്കൽപം എന്ന രീതിയിൽ 19-ാം നൂറ്റാണ്ടിന്‍റെ അവസാനമാണ് ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ ഉത്ഭവം. അടിസ്ഥാനപരമായി, സഹകരണ ബാങ്കുകൾ ചെറിയ കമ്മ്യൂണിറ്റികളെയും പ്രദേശങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ്. കുറഞ്ഞ പലിശനിരക്കും വ്യക്തിഗത ശ്രദ്ധയുമാണ് നിക്ഷേപകർ ഇവയിലേക്ക് ആകർഷിക്കപ്പെടുന്നതിന്‍റെ കാരണം. 2018ലെ കണക്കു പ്രകാരം നിലവിൽ 1,551 അർബൻ സഹകരണ ബാങ്കുകളും (യുസിബികളും) 96,612 ഗ്രാമീണ സഹകരണ സംഘങ്ങളുമുണ്ട്.

ഗ്രാമീണ സഹകരണസംഘങ്ങൾ ഗ്രാമങ്ങളിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്നു. നഗര, അർദ്ധ- നഗര പ്രദേശങ്ങളിൽ യു‌സി‌ബികൾ സേവനം നടത്തുന്നു. എന്നിരുന്നാലും, മൊത്തത്തിലുള്ള ബാങ്കിങ് വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സഹകരണ ബാങ്കുകളുടെ വളർച്ച വളരെ കുറവാണ്. ബാങ്കിങ് മേഖലയുടെ 11% മാത്രമാണ് സഹകരണ ബാങ്കുകൾ വഹിക്കുന്നത്. ആർ‌ബി‌ഐയുടെ 2017-18 റിപ്പോർട്ട് ഇന്ത്യൻ ബാങ്കിങിന്‍റെ പ്രവണതയെയും പുരോഗതിയെയും കുറിച്ചും ഇന്ത്യയിലെ സഹകരണ ബാങ്കുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ചും വ്യക്തമാക്കുന്നു.

റിസർവ് ബാങ്ക് ഡാറ്റ പ്രകാരം നഗര സഹകരണസംഘങ്ങളുടെ അസറ്റ് ഗുണനിലവാരം മെച്ചപ്പെട്ടു നിൽക്കുകയും, മൊത്തത്തിലുള്ള ലാഭക്ഷമത മോഡറേറ്റു ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. കൂടാതെ നഗര സഹകരണ ബാങ്കുകളിൽ നടക്കുന്ന അഴിമതികളുടെ നിരക്കും വളരെ വലുതാണ്.

പിഎംസിയിൽ അടുത്തിടെയുണ്ടായ അഴിമതിക്ക് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്:

(1) വലിയ സാമ്പത്തിക ക്രമക്കേടുകൾ; (2) ബാങ്കിന്‍റെ ആന്തരിക നിയന്ത്രണത്തിലും സംവിധാനങ്ങളിലും വന്ന പരാജയം; (3) പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ കഴിയാഞ്ഞതും റിപ്പോർട്ട് ചെയ്യപ്പെടാഞ്ഞതും.

സഹകരണ ബാങ്കുകൾ 1966ൽ റിസർവ് ബാങ്കിന്‍റെ റഡാറിന് കീഴിൽ വന്നു. എന്നാൽ ഇതിന് ശേഷം ഈ ബാങ്കുകൾ ഇരട്ട നിയന്ത്രണത്തിന്‍റെ പ്രശ്നം നേരിട്ടു. നഗര സഹകരണ ബാങ്കുകൾ റിസർവ് ബാങ്കും സ്റ്റേറ്റ് രജിസ്ട്രാറും നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. ലൈസൻസ് അനുവദിക്കൽ, ക്യാഷ് റിസർവ്, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി, ക്യാപിറ്റൽ എന്നീ നിയന്ത്രണ ഘടകങ്ങൾ റിസർവ് ബാങ്ക് മേൽനോട്ടത്തിൽ ഉൾപ്പെടുന്നു.

എന്നാൽ വാണിജ്യ ബാങ്കുകളുടെയും സാങ്കേതികവിദ്യയുടെയും വിപുലീകരണത്തോടെ സഹകരണ ബാങ്കുകളുടെ പങ്ക് സഹകരണ ബാങ്കുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. പേയ്‌മെന്‍റ് ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, എൻ‌ബി‌എഫ്‌സി എന്നിവയിൽ നിന്ന് മത്സരവും ഇവ നേരിടുന്നു. ഇതിനു പുറമേ മൂലധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സഹകരണ ബാങ്കുകൾക്ക് വെല്ലുവിളി ഉർത്തുന്നു. പൊതു പ്രശ്നം ഉയർത്തി കാട്ടുക വഴി നഗര സഹകരണ സ്ഥാപനങ്ങൾക്ക് മൂലധനം സമാഹരിക്കാനാവില്ല എന്നതാണ് വാസ്തവം.

ഒരു പ്രൊഫഷണൽ ബോർഡ് സാധ്യമല്ല എന്ന വസ്തുതയാണ് സഹകരണ ഘടനയിലെ പ്രധാന പ്രശ്നം. സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡിനെ ബാങ്കിലെ അംഗങ്ങൾ ചേർന്നാണ് തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ രക്ഷാകർതൃ ശൃംഖലകൾ അത്തരം സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ പ്രകടമായ പങ്ക് വഹിക്കുന്നു.

എന്താണ് മുന്നോട്ടുള്ള വഴി?

നിക്ഷേപകരുടെ വിശ്വാസ്യത കൈവരിക്കുന്നതിനായി സഹകരണ ബാങ്കുകളും ആർ‌ബി‌ഐയും സർക്കാരും നിയന്ത്രണത്തിലും ഭരണത്തിലും കേന്ദ്ര ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സഹകരണ ബാങ്കുകളുടെ പ്രാധാന്യം വീണ്ടും വിലയിരുത്തുന്നതിനും പിഎൻബി പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഇത് അനിവാര്യമാണ്. സഹകരണ ബാങ്കുകളിൽ പലതും ചിട്ടയായ നിയന്ത്രണമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ബാങ്ക് ബോർഡുകൾ, ഓഡിറ്റർമാർ, ബാങ്ക് മാനേജ്മെന്‍റ്, റേറ്റിങ് ഏജൻസികൾ, റെഗുലേറ്റർമാർ എന്നിവർക്കാണ്. റിസർവ് ബാങ്കിന് സംസ്ഥാന സർക്കാരുമായി ധാരണാപത്രങ്ങളുണ്ടെങ്കിലും ഭരണപരമായ മേൽനോട്ടത്തിന് സംസ്ഥാന സർക്കാരുകൾ സഹകരിക്കുന്നില്ലെങ്കിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കാതെ പോകും. ഉചിതമായ മാനേജ്മെന്‍റ് ബോർഡ്, മാനേജ്മെന്‍റ് ബോർഡ് തെരഞ്ഞെടുക്കുന്ന ഡയറക്ടർ, അറിവും പ്രൊഫഷണൽ മാനേജ്മെന്‍റ് കഴിവുകളുമുള്ള ഉദ്യോഗസ്ഥർ എന്നിവ സഹകരണ സ്ഥാപനത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്.

ഇന്ത്യയ്ക്ക് വേണ്ടത്ര ശക്തമായ സാമ്പത്തിക സംവിധാനമില്ല എന്നും സാധാരണക്കാരുടെ സമ്പാദ്യം പരിരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലായെന്നും തെളിയിക്കുന്നതാണ് സഹകരണ ബാങ്കുകളിലെ സമീപകാല സംഭവവികാസങ്ങൾ. ബാങ്കിങ് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ നിയമനിർമ്മാണ ഭേദഗതികൾ ആവശ്യമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടിരുന്നു. റിസർവ് ബാങ്ക് വിശദാംശങ്ങൾ കണക്കിലെടുത്ത് സഹകരണ മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ച് പഠനം നടത്താനും മന്ത്രാലയത്തിലെ സെക്രട്ടറിമാരോട് അവർ ആവശ്യപ്പെട്ടിരുന്നു. അത് സംഭവിക്കുകയാണെങ്കിൽ, പി‌എം‌സി പ്രതിസന്ധി എളുപ്പത്തിൽ മറികടക്കാൻ നമുക്ക് കഴിയും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം തിരികെ പിടിക്കാൻ റിസർവ് ബാങ്കിനും സർക്കാരുകൾക്കും കഴിയുമെന്ന് പ്രതീക്ഷിക്കാം.

For All Latest Updates

ABOUT THE AUTHOR

...view details