കേരളം

kerala

ETV Bharat / business

യൂറോപ്പിലും വിപണി പിടിക്കാനൊരുങ്ങി ഓയോ - റൂം

ഇതിനോടകം തന്നെ സ്ഫോറ്റ് ബാങ്ക്, എയര്‍ ബിഎന്‍ബി എന്നിവ ഓയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

ഓയോ

By

Published : May 2, 2019, 11:59 AM IST

ഇന്ത്യയിലെ ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓയോ യൂറോപിലും വിപണി വിപുലീകരിക്കാനൊരുങ്ങുന്നു. ജർമൻ മീഡിയ കമ്പനിയായ ആക്സെൽ സ്പ്രിങ്ങറിന്‍റെ കീഴിലുള്ള @ലെഷർ ഗ്രൂപ്പിനെ ഏറ്റെടുത്തുകൊണ്ടായിരിക്കും യൂറോപില്‍ ഓയോ വിപണി ആരംഭിക്കുക.

ഇതിനോടകം തന്നെ സ്ഫോറ്റ് ബാങ്ക്, എയര്‍ ബിഎന്‍ബി എന്നിവ ഓയോയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. @ലെഷര്‍ ഗ്രൂപ്പനെ ഏറ്റെടുക്കാനായി 369 യൂറോ ആണ് ഓയോ ചിലവഴിച്ചിരിക്കുന്നത്. 2013 ആരംഭിച്ച് കമ്പനിക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടല്‍ ചെയിന്‍ നെറ്റ്വര്‍ക്കുകളില്‍ ഒന്നാകാന്‍ ഓയോക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ചൈന, അമേരിക്ക, മലേഷ്യ, നേപ്പാള്‍, ജപ്പാന്‍, യുഎഇ തുടങ്ങി 24 രാജ്യങ്ങളില്‍ ഓയോയുടെ സേവനങ്ങള്‍ ലഭ്യമാണ്.

ABOUT THE AUTHOR

...view details