പതിനഞ്ച് ലക്ഷം രൂപ പിഴ അടച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിലനിന്ന ആറ് മാസത്തെ വിലക്കിനെ മറികടന്ന് പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓല. ഇരുചക്ര വാഹനങ്ങളില്‍ ടാക്സീ സര്‍വ്വീസ് നടത്തിയതിനെ തുടര്‍ന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
15 ലക്ഷം പിഴ അടച്ചു; കര്‍ണാടകയില്‍ ഓല സര്‍വ്വീസുകള്‍ പുനരാരംഭിച്ചു - ഓണ്‍ലൈന്‍
നിയമം ലംഘിച്ച് ഇരുചക്ര വാഹനങ്ങളില്‍ ടാക്സീ സര്‍വ്വീസുകള്‍ നടത്തിയതിനെ തുടര്‍ന്നായിരുന്നു കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച മുതല്‍ ആയിരുന്നു കര്‍ണാടകയില്‍ ഓല ടാക്സികള്‍ക്ക് നിരോധനം നടപ്പിലാക്കിയത്. കമ്പനിയുടെ നടപടി മൂലം യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകളോട് ക്ഷമ ചോദിക്കുന്നതായി കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ഞായറാഴ്ച മുതല്‍ ഓലക്ക് സംസ്ഥാനത്ത് നിരോധനം ഉണ്ടായിരിക്കില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പ്രിയങ്ക് ഖാര്‍ഖെ അറിയിച്ചു. പുതിയ സങ്കേതിക വിദ്യകള്‍ സംബന്ധിച്ചുള്ള നയങ്ങള്‍ ആവശ്യമാണെന്നും ഇതിനുവേണ്ടി വ്യവസായ മേഖല സര്‍ക്കാറുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.