കേരളം

kerala

ETV Bharat / business

ഫേസ് ബുക്ക് പണം വൈകുമെന്ന് സൂചന; പരിമിതികള്‍ സമ്മതിച്ച് സുക്കര്‍ ബര്‍ഗ് - ഫെയ്‌സ് ബുക്ക് പണം

ആരുമായും മത്സരിക്കാനല്ല. നിരവധി ആളുകള്‍ക്ക് ധനവിനിമയം എളുപ്പമാക്കുന്നതിനുള്ള സംവിധാനത്തിനെയാണ് നിങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നത്. പരിമിതികള്‍ സമ്മതിക്കുന്നു എന്നാല്‍ പിന്തിരിപ്പന്‍ നയം പാടില്ല.

ഫെയ്സ് ബുക്ക് പണം വൈകുമെന്ന് സൂചന; പരിമിതികള്‍ സമ്മതിച്ച് സുക്കര്‍ ബര്‍ഗ്

By

Published : Oct 23, 2019, 12:49 PM IST

വാഷിങ്ടണ്‍: ഫേസ്ബുക്കിന്‍റെ ഡിജിറ്റല്‍ കറന്‍സി പദ്ധതിയായ ലിബ്രക്കെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ലിബ്രയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫേസ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ക്രിപ്റ്റോ കറന്‍സി പ്രോജക്ടിറ്റിന് ലിബ്ര അനുയോജ്യമായ മാധ്യമല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് സുക്കര്‍ബര്‍ഗ്. ഇക്കാര്യം പ്രാബല്യത്തില്‍ വരുത്തുന്നതിന് കാലതാമസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രസിന് മുമ്പാകെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണമിടപാട് സുഗമമാക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കുന്നതെന്നും മറ്റ് പണവിനിമയ പോളിസിയുമായോ കറന്‍സികളോടോ മത്സരിക്കാനുള്ള നീക്കമല്ലെന്നും സുക്കര്‍ ബര്‍ഗ് പറയുന്നു.

തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു. ഗുണവും ദോഷവുമായ വശങ്ങള്‍ ഈ പദ്ധതിയില്‍ ഉണ്ട്. എങ്കിലും പണം കൈമാറ്റം ചെയ്യുന്നതിന് ദശലക്ഷക്കണക്കിന് ആളുകളെ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ചൈന പോലുള്ള മറ്റ് രാജ്യങ്ങളും സമാനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും നിക്ഷേപം നടത്താന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക സേവനങ്ങളിലേക്കുള്ള മറ്റ് കടന്നുകയറ്റങ്ങളെക്കുറിച്ചും ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കാനുള്ള ഫേസ്ബുക്ക് ശ്രമങ്ങളെക്കുറിച്ചും ഫിനാന്‍ഷ്യല്‍ കമ്മിറ്റിയില്‍ വിശദീകരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള ആലോചനകള്‍ സജീവമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടേയും വിമര്‍ശനങ്ങളുടേയും അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് അല്ലാതെ സമാന്തരമായ മറ്റെന്തെങ്കിലും ആപ്ലിക്കേഷനുകളും ആവാമെന്നും സുക്കര്‍ബര്‍ഗ് സൂചന നല്‍കുന്നുണ്ട്. എല്ലാ അമേരിക്കന്‍ സാമ്പത്തിക രംഗത്തെ വിദഗ്ധരെ മുഴുവന്‍ തൃപ്തിപ്പെടുത്താനാകുമെന്ന് തോന്നുന്നില്ല. എങ്കിലും തൃപ്തിപ്പെടുത്താന്‍ പരമാവധി ശ്രമിക്കും. അത് സാധ്യമാകുന്ന സമയത്ത് മാത്രമേ പദ്ധതി പ്രാവര്‍ത്തികമാക്കൂ എന്ന നിലപാടിലാണ് അദ്ദേഹം.

ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് ആളുകള്‍ക്ക് പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ട്. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ പിന്തിരിപ്പന്‍ നയം സ്വീകരിച്ചാല്‍ അത് രാജ്യത്തിനാണ് ദോഷം ചെയ്യുന്നതെന്ന് ഓര്‍മ വേണമെന്ന് വിമര്‍ശകര്‍ക്കുള്ള മറുപടിയായി സുക്കര്‍ ബര്‍ഗ് പറയുന്നു.

ABOUT THE AUTHOR

...view details