കേരളം

kerala

ETV Bharat / business

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ നോക്കിയ - ഫോണ്‍

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ മോഡലുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ തലവന്‍ അജയ് മെഹ്ത പറഞ്ഞു.

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ നോക്കിയ

By

Published : Feb 26, 2019, 6:58 PM IST

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെആദ്യമൂന്ന് സ്ഥാനങ്ങളിലൊന്നാണ് നോക്കിയലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ പ്രതികരണം, നിരൂപണം, ആവശ്യകത എന്നിവ പരിഗണിച്ചായിരിക്കും നോക്കിയ പുതിയ ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുക.

നിലവില്‍ അയ്യായിരം മുതല്‍ മുപ്പതിനായിരം രൂപ വരെ വിലമതിക്കുന്ന നോക്കിയ ഫോണുകളാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുക. ഇതിന് പുറമെ പുതിയതായി അഞ്ച് മോഡലുകളും കമ്പനിഞായറാഴ്ച അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പുതിയ മോഡലുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ തലവന്‍ അജയ് മെഹ്ത പറഞ്ഞു.

പുതിയ മോഡലുകളായ നോക്കിയ 4.2വിന് 12000 മുതല്‍ 15000 വരെയും 3.2വിന് 10000 മുതല്‍ 12000 വരെയും വണ്‍പ്ലസിന് 7000 രൂപയുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില. മൊബൈല്‍ ഫോണുകളുടെ ആരംഭകാലത്ത് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കമ്പനിയായിരുന്നു നോക്കിയ. പിന്നീട് സാംസങിന്‍റെയും വില കുറഞ്ഞ ചൈനീസ് ഫോണുകളുടെയുംകടന്ന് വരവോടെയാണ് നോക്കിയയുടെ വില്‍പ്പനയില്‍ കുറവുണ്ടായത്.

ABOUT THE AUTHOR

...view details