ഫ്ലിപ്‌കാർട്ടിൽ 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഒടിപി വേണ്ട - ഫ്ലിപ്‌കാർട്ട്-വിസ
വിസ സേഫ് ക്ലിക്ക് (വിഎസ്‌സി) എന്ന ആപ്പാണ് ഇതിനായി വികസിപ്പിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ചാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒടിപി ഇല്ലാതെ ഓൺലൈൻ ഇടപാട് സാധ്യമാക്കുന്ന ആദ്യ സ്ഥാപനമാകും ഫ്ളിപ്പ്കാർട്ട്.

മുംബൈ: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടില്‍ 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേഡുകളുടെ (ഒടിപി) ആവശ്യമില്ല. പ്രമുഖ ഡെബിറ്റ് കാർഡ് സേവനദാതാക്കളായ വിസയുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാർട്ട് ഈ സേവനം ലഭ്യമാക്കുന്നത്. വിസ സേഫ് ക്ലിക്ക് (വിഎസ്‌സി) എന്ന ആപ്പാണ് ഇതിനായി വികസിപ്പിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിച്ചാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒടിപി ഇല്ലാതെ ഓൺലൈൻ ഇടപാട് സാധ്യമാക്കുന്ന ആദ്യ സ്ഥാപനമാകും ഫ്ളിപ്പ്കാർട്ട്.
ഉപഭോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിലെ വെല്ലുവിളികളെ നേരിടുന്നതിനു വിഎസ്‌സി സഹായിക്കുമെന്നും വിസ ഇന്ത്യയുടെ, ദക്ഷിണേഷ്യ ഗ്രൂപ്പ് കൺട്രി മാനേജർ ടി.ആർ.രാമചന്ദ്രൻ പറഞ്ഞു.