മെയ് 31 മുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ എയര്‍ ഗോ. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും ദിവസേന സര്‍വീസ് നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകളുമായി എയര്‍ ഗോ - kannoor airport
മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍
എയര്‍ ഗോ
രാത്രി 8.55ന് കണ്ണൂരില്‍ നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 5.30ന് കണ്ണൂരില്‍ തിരിച്ചെത്തുകയും വൈകിട്ട് 6.45 ന് അബുദാബിയിലേക്ക് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്താന്‍ പാകത്തിനുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ബുധന്‍, വെളളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മസ്ക്കറ്റിലേക്കും തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലേക്ക് അബുദാബിയിലേക്കുമാണ് എയര്‍ ഗോയുടെ കണ്ണൂരില്‍ നിന്ന് സര്‍വ്വീസുകള്‍