കേരളം

kerala

ETV Bharat / business

154 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി മാരുതി സുസുക്കി

2018-19 കാലയളവില്‍ സി‌എസ്‌ആർ സംരംഭങ്ങൾക്കായി 154 കോടി രൂപ നിക്ഷേപിച്ചതായി മാരുതി സുസുക്കി

സി‌എസ്‌ആർ സംരംഭങ്ങളിൽ 154 കോടി രൂപയുടെ നിക്ഷേപിച്ച് മാരുതി സുസുക്കി

By

Published : Oct 15, 2019, 5:12 PM IST

ന്യൂഡൽഹി: 2018-19 കാലയളവില്‍ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി‌എസ്‌ആർ) സംരംഭങ്ങൾക്കായി 154 കോടി രൂപ നിക്ഷേപിച്ചതായി മാരുതി സുസുക്കി ഇന്ത്യ (എം‌എസ്‌ഐ). രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ശ്രമങ്ങൾ കമ്മ്യൂണിറ്റി വികസനം, റോഡ് സുരക്ഷ, നൈപുണ്യ വികസനം എന്നീ മേഖലകളിലായിരുന്നു. കമ്പനി സൂക്ഷ്‌മമായി നിരീക്ഷിച്ചാണ് സി‌എസ്‌ആർ നിക്ഷേപങ്ങൾ നടത്തുകയെന്ന് മാരുതി സുസുക്കി എംഡിയും സിഇഒയുമായ കെനിചി ആയുകാവ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നതാണ് കമ്പനിയുടെ സി‌എസ്‌ആർ ശ്രമങ്ങൾ. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ 26 ഗ്രാമങ്ങളിൽ ജലം, ശുചിത്വം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി എന്നീ മേഖലകളെ കേന്ദ്രീകരിച്ച് സമുദായ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൂടാതെ രാജ്യത്തൊട്ടാകെയുള്ള നൂറ്റിപ്പത്തോളം സർക്കാർ വ്യാവസായിക പരിശീലന സ്ഥാപനങ്ങളെ കമ്പനി പിന്തുണക്കുന്നുണ്ട്. ഏഴ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആൻഡ് റിസർച്ചിലും 16 റോഡ് സുരക്ഷാ വിജ്ഞാന കേന്ദ്രങ്ങളിലുമായി 4,00,000 പേർക്ക് പരിശീലനം നൽകിയതായും കെനിചി ആയുകാവ കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details