മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ വില വര്‍ധിക്കും. വാഹനങ്ങള്‍ക്ക് എഐഎസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് മൂലമാണ് വിലവര്‍ധനവ് ഏര്‍പ്പെടുത്തുന്നത് കമ്പനി അറിയിച്ചു. എയര്‍ബാഗ്, യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് റിമൈന്‍റര്‍, പാര്‍ക്കിങ് സെന്‍സര്‍, ഓവര്‍ സ്പീഡ് അലേര്‍ട്ട് എന്നിവയടങ്ങുന്നതാണ് എഐഎസ് 145 സുരക്ഷാ മാനദണ്ഡം.
മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും - മഹീന്ദ്ര
എഐഎസ് 145 സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് മൂലമാണ് വിലവര്‍ധനവ് ഏര്‍പ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു.
മഹീന്ദ്ര വാഹനങ്ങള്‍ക്ക് വില വര്‍ധിക്കും
സ്കോര്‍പിയോ, ബൊലേറോ, ടിയുവി 300, കെയുവി 100 എന്‍എക്സ്ടി, എക്സ്‌യുവി 500, മറാസ്സോ എന്നീ മോഡലുകള്‍ക്കായിരിക്കും വില വര്‍ധനവ് ബാധകമാകുക. പ്രീമിയം മോഡലുകള്‍ക്ക് 36,000 രൂപയുടെ വരെ ഉയര്‍ച്ച ഉണ്ടായേക്കാമെന്നും കമ്പനി പറയുന്നു.