മുംബൈ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ച ജെറ്റ് എയര്‍വേയ്‌സിന് കടം നല്‍കാല്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഓഗസ്റ്റ് 10 വരെ നീട്ടി. കാലാവധി ഇന്ന് തീരാനിരിക്കെ ആയിരുന്നു സമയ പരിധി ഒരാഴ്ച കൂടി നീട്ടിയത്. വിഷയത്തില്‍ നാല് പാര്‍ട്ടികളില്‍ നിന്ന് പ്രാഥമിക താല്‍പര്യം ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി
കടം സ്വീകരിക്കാനുള്ള സമയ പരിധി നീട്ടി ജെറ്റ് എയര്‍വേയ്‌സ് - ജെറ്റ് എയര്‍വേയ്സ്
കാലാവധി ഇന്ന് തീരാനിരിക്കെയാണ് സമയപരിധി ഒരാഴ്ച കൂടി നീട്ടിയത്.
ഈ ആഴ്ച ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10 കോടി രൂപയുടെ ഇടക്കാല ഫണ്ടിങിന് അംഗീകാരം നൽകിയിരുന്നു. ജൂലൈ 23 ന് എന്‍സിഎല്‍ടിആര്‍പിയോട് കടം കൊടുക്കുന്നവരുമായി ശമ്പള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു ഇത്. നേരത്തെ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാനായി ജീവനക്കാരുടെ ഭാഗത്ത് നിന്നും ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു. അതേ സമയം കമ്പനിയെ സ്വന്തമാക്കാന്‍ സ്ഥാപകന്‍ നരേഷ് ഗോയല്‍ ബിഡ് സമര്‍പ്പിച്ചെങ്കിലും ബാങ്ക് കണ്‍സോഷ്യം ഇത് നിരസിച്ചു. പലിശ, ടേം ലോൺ, ബാങ്ക് ഗ്യാരന്‍റി എന്നിവയുൾപ്പെടെ 1,644 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ക്ലെയിം ചെയ്തിട്ടുണ്ട്. യെസ് ബാങ്ക് 1,084 കോടി രൂപയും പിഎൻബി 963 കോടി രൂപയും ഐഡിബിഐ ബാങ്ക് 594 കോടി രൂപയുമാണ് ക്ലെയിം ചെയ്തിരിക്കുന്നത്.