കൊച്ചി-ഡല്‍ഹി വിമാനയാത്രയില്‍ വന്‍ ഇളവുമായി സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയര്‍. ഒരാള്‍ക്ക് 4,600 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളിലായിരിക്കും ഇളവ് ലഭ്യമാകുക. ഇതേ നിരക്കില്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ച് യാത്ര ചെയ്യാനാകുമെന്നും കമ്പനി അറിയിച്ചു.
കൊച്ചി-ഡല്‍ഹി എയര്‍ റൂട്ടില്‍ നിരക്ക് കുറച്ച് ഗോ എയര്‍ - കൊച്ചി
ഒരാള്‍ക്ക് 4,600 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ഗോ എയര്‍
ഗോ എയറിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷനില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക. മെയ് ഏഴ് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളില്‍ മാത്രമാണ് ഓഫര്‍ ടിക്കറ്റുകള്‍ ലഭ്യമാകുക.