ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ സമരം നീട്ടിവെച്ചു - salary
ഏപ്രില്‍ പതിനാലിനകം ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും സമരവുമായി രംഗത്ത് വരാനാണ് പൈലറ്റുമാരുടെ തീരുമാനം
ഇന്ന് മുതല്‍ നടത്താനിരുന്ന ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാരുടെ സമരം നീട്ടിവെച്ചു. രണ്ട് ആഴ്ചത്തേക്കാണ് സമരം നീട്ടിവെച്ചത്. ഏപ്രില്‍ പതിനാലിനകം ശമ്പള വിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കാനാണ് പൈലറ്റുമാരുടെ തീരുമാനം. കമ്പനിയുടെ ഇടക്കാല ചുമതലക്കാരായി എസ്ബിഐ രംഗത്ത് വന്നതോടെയാണ് സമരം നീട്ടിവെക്കാന്‍ പൈലറ്റുമാര്‍ തയ്യാറായത്. ഡിസംബറിലെ ശമ്പളം ഇപ്പോള്‍ നല്‍കാന്‍ തയ്യാറാണെന്ന് എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോഷ്യം അറിയിച്ചിട്ടുണ്ട്. കുടിശിഖ മുഴുവന്‍ കൊടുക്കാന്‍ കുടുതല്‍ സമയം വേണമെന്ന് മാനേജിമെന്‍റ് ആവശ്യപ്പെട്ടു.