ന്യൂഡല്‍ഹി: വിദേശ യാത്രക്കായി അനുമതി തേടി ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് ഗോയലിനെതിരെ നിലവില്‍ സാമ്പത്തിക അന്വേഷണം നടക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഇയാള്‍ക്ക് വിദേശ യാത്ര അനുമതി നല്‍കരുതെന്നാണ് അന്വേഷണ വിഭാഗം അറിയിക്കുന്നത്.
വിദേശയാത്രക്കായി ഹൈക്കോടതിയെ സമീപിച്ച് നരേഷ് ഗോയല്‍ - നരേഷ് ഗോയല്‍
നേരത്തെ വിദേശയാത്രക്ക് ഒരുങ്ങിയ ഗോയലിനെയും ഭാര്യയേയും മുംബൈ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു.
വിദേശയാത്രക്കായി ഹൈക്കോടി സമീപിച്ച് നരേഷ് ഗോയല്‍
എന്നാല്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും എന്ന് നിര്‍ദേശം മുന്നോട്ട് ചെയ്യാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും. നേരത്തെ വിദേശയാത്രക്ക് ഒരുങ്ങിയ ഗോയലിനെയും ഭാര്യയേയും മുംബൈ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കോടതിക്ക് മുന്നില്‍ 18000 കോടി രൂപ കെട്ടിവെച്ചാല്‍ വിദേശ യാത്രക്ക് അനുമതി നല്‍കാമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു