കേരളം

kerala

ETV Bharat / business

വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ജാഗ്വാര്‍ - ജാഗ്വാര്‍

ഈ വര്‍ഷം അവസാനം ഈ ശ്രേണിയിലെ ആദ്യ വാഹനം വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്.

വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ജാഗ്വാര്‍

By

Published : Apr 4, 2019, 8:53 AM IST

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍റ് റോവ. ഹൈബ്രിഡ് വാഹനവും ബാറ്ററി ഇലക്ട്രിക് വാഹനവും ഈ ശ്രേണിയില്‍ പെടും. ഹൈബ്രിഡ് വാഹനം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2020ഓടെ ആയിരിക്കും ബാറ്ററി ഇലക്ട്രിക് വാഹനം വിപണിയിലെത്തുക. ഇന്ധന വാഹനങ്ങള്‍ വായു മലിനീകരണത്തിന് കാരണമാകുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പല മുന്‍നിര കമ്പനികളും വൈദ്യുത വാഹനങ്ങളിലേക്ക് മാറി ചിന്തിച്ച് തുടങ്ങിയത്. സു​​സ്ഥി​​ര ഭാ​​വി​​ക്കാ​​യി സ്വ​​യം ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നാ​​ണ് ജാ​​ഗ്വാ​​ര്‍ ലാ​​ന്‍​​ഡ് റോ​​വ​​ര്‍ മു​​ന്‍​​ഗ​​ണ​​ന ന​​ല്‍​​കു​​ന്ന​​തെ​​ന്ന് കമ്പനി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ രോ​​ഹി​​ത് സൂ​​രി പ​​റ​​ഞ്ഞു.

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേകം ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന്കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details