ന്യൂഡൽഹി: 83 ശതമാനം ഇന്ത്യക്കാരും വാക്‌സിൻ ലഭിക്കാതെ ഓഫീസിൽ പോയി ജോലി ചെയ്യാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് സർവ്വേ റിപ്പോർട്ട്. ഐടി കമ്പനിയായ അറ്റ്ലാസിയൻ നടത്തിയ സർവ്വേയിലാണ് പങ്കെടുത്ത 83 ശതമാനവും ഇങ്ങനെ അഭിപ്രായപ്പെട്ടത്. പ്രതികരിച്ചവരിൽ 86 ശതമാനവും വിശ്വസിക്കുന്നത് തങ്ങളുടെ കമ്പനികൾ തൊഴിലാളികളെ തിരികെ ഓഫീസുകളിൽ എത്തിക്കാൾ പൂർണമായും സജ്ജരാണ് എന്നാണ്.
ഇന്ത്യയിൽ 83% പേരും വാക്‌സിൻ ലഭിക്കാതെ വർക്ക് ഫ്രം ഹോം രീതി മാറ്റാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് സർവ്വേ റിപ്പോർട്ട് - COVID-19
ഐടി കമ്പനിയായ അറ്റ്ലാസിയൻ ആണ് പഠനം നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത 75 ശതമാനം പേരും അഭിപ്രായപ്പെട്ടത് കൊവിഡിന് മുമ്പത്തേതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി തങ്ങളുടെ ടീമിന് ജോലി ചെയ്യാൻ പറ്റുന്നുണ്ട് എന്നാണ്.
സർവ്വേയിൽ പങ്കെടുത്ത 75 ശതമാനം പേരും അഭിപ്രായപ്പെട്ടത് കൊവിഡിന് മുമ്പത്തേതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി തങ്ങളുടെ ടീമിന് ജോലി ചെയ്യാൻ പറ്റുന്നുണ്ട് എന്നാണ്. കൂടെ ജോലി ചെയ്യുന്നവരുമായി ഇപ്പോൾ കൂടുതൽ അടുപ്പം തോന്നുന്നുണ്ട് എന്ന് 86 ശതമാനം പേരും പറഞ്ഞു. മാനേജർ തസ്‌തികയിൽ ജോലി ചെയ്യുന്ന രണ്ടിൽ ഒരാളും പറഞ്ഞത്(50 ശതമാനം) കൊവിഡിന് മുൻപ് ഉള്ളതിനേക്കാൾ സുരക്ഷിതത്വം ജോലിയുടെ കാര്യത്തിൽ ഇപ്പോൾ ഉണ്ടെന്നാണ്.
കൊവിഡിനൊപ്പമുള്ള പുതിയ സാഹചര്യം തൊഴിലിനേയും സഹപ്രവർത്തകർ തമ്മിലുള്ള സഹകരണത്തേയും ബന്ധങ്ങളേയും എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചാണ് അറ്റ്ലാസിയൻ പഠനം നടത്തിയത്. ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലെ 1400 ഓളം ആളുകളിൽ ആണ് പഠനം നടത്തിയത്.