ന്യൂഡല്‍ഹി: കമ്പനിയിലെ പ്രമോട്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് കമ്പനി സിഇഒ റിനോയ് ദത്ത. ജീവനക്കാര്‍ക്ക് നല്‍കിയ അറിയിപ്പിലാണ് ദത്ത ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ പ്രശ്നങ്ങള്‍ എല്ലാം തന്നെ ക്രമേണ പരിഹരിക്കപ്പെടും കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നായിരുന്നു അറിയിപ്പില്‍ ദത്ത പറഞ്ഞത്.
പ്രമോട്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല; ഇന്‍റിഗോ സിഇഒ - ഇന്‍റിഗോ
നിലവിലെ പ്രശ്നങ്ങള്‍ എല്ലാം ക്രമേണ പരിഹരിക്കപ്പെടുമെന്നും സിഇഒ പറഞ്ഞു.
പ്രമോട്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല; ഇന്‍റിഗോ സിഇഒ
കമ്പനിയുടെ പ്രമോട്ടര്‍മാരായ രാഹുൽ ഭാട്ടിയയും രാകേഷ് ഗംഗ്വാളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് അറിയിപ്പിന് ആധാരമായ വിഷയം. കമ്പനിയിൽ ഭരണപരമായ വീഴ്ചകൾ ആരോപിച്ച് രാകേഷ് മാർക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചിരുന്നു ഇതോടെ തര്‍ക്കം പരസ്യമായി. റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷനുകളെ (ആര്‍പിടി) സംബന്ധിച്ചായിരുന്നു രാകേഷിന്‍റെ പ്രധാന ആരോപണം. വിഷയത്തില്‍ ജൂലൈ 19 നകം കമ്പനി വിശദീകരണം നൽകണമെന്നാണ് കമ്പനിയോട് സെബി നിർദേശിച്ചിരിക്കുന്നത്.