കേരളം

kerala

ETV Bharat / business

ഇൻഫോസിസ് സിഇഒ, സിഎഫ്ഒ എന്നിവർക്കെതിരെ പരാതിയുമായി ജീവനക്കാർ - Infosys unethical practices news

ഇൻഫോസിസ് എക്‌സിക്യൂട്ടീവ് ഓഫീസർ സലീൽ പരേഖും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ചൻ റോയിയും അസാന്‍മാർഗികമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് പേര് വെളിപ്പെടുത്താത്ത ഒരു കൂട്ടം ജീവനക്കാരാണ് കത്തെഴുതിയത്

ഇൻഫോസിസ് സിഇഒ, സിഎഫ്ഒ എന്നിവർക്കെതിരെ പരാതിയുമായി ജീവനക്കാർ

By

Published : Oct 21, 2019, 2:31 PM IST

ബെംഗളൂരു: ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സലീൽ പരേഖും ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) നിലഞ്ചൻ റോയിയും അസാന്‍മാർഗികമായി പ്രവർത്തിക്കുന്നു എന്നാരോപണം . “നൈതിക ജോലിക്കാർ” എന്ന് സ്വയം വിശേഷിപ്പിച്ച പേര് വെളിപ്പെടുത്താത്ത ഒരു കൂട്ടം ജീവനക്കാർ സമർപ്പിച്ച കത്തിലാണ് ആരോപണം. കത്തിന്‍റെ പകർപ്പ് ഐ‌എ‌എൻ‌എസിന് ലഭിച്ചിട്ടുണ്ട്.
പരേഖും റോയിയും ജീവനക്കാരോട് പെരുമാറുന്ന രീതി അവരുടെ ഇ-മെയിലുകളും സംഭാഷണങ്ങളുടെ ശബ്ദ റെക്കോർഡിംഗുകളും പരിശോധിച്ചാൽ വ്യക്തമാകുമെന്നും പരാതിക്കാർ ആരോപിക്കുന്നു.കത്തിന് ബോർഡിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ആരോപണമുന്നയിച്ച ജീവനക്കാർക്ക് വേണ്ടി വിസിൽബ്ലോവർ ഒക്ടോബർ മൂന്നിന് കമ്പനി ആസ്ഥാനത്തേക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി പരാതി ഓഡിറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയിട്ടുണ്ടെന്ന് കമ്പനി മറുപടി നല്‍കി. വിസിൽ‌ബ്ലോവർ‌ നയത്തിന് അനുസൃതമായി പരാതി കൈകാര്യം ചെയ്യുമെന്ന് കമ്പനി പറഞ്ഞതായും ഐ‌എ‌എൻ‌എസ് റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details