ഗുരുഗ്രാം: ചൈനയിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ ഇന്‍റിഗോ എയര്‍ലൈന്‍സ്. ഇതിനായി കമ്പനി സമര്‍പ്പിച്ച രേഖകള്‍ ചൈനയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ചൈനക്ക് പുറമെ വിയറ്റനാം, മ്യാന്‍മര്‍, തുര്‍ക്കി, സൗദി അറേബ്യ, എന്നീ പാജ്യങ്ങളിലേക്ക് കൂടി തങ്ങളുടെ സര്‍വീസുകള്‍ വ്യപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ചൈനയിലേക്കും സര്‍വ്വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇന്‍റിഗോ
ചൈനക്ക് പുറമെ വിയറ്റനാം, മ്യാന്‍മര്‍, തുര്‍ക്കി, സൗദി അറേബ്യ, എന്നീ പാജ്യങ്ങളിലേക്ക് കൂടി തങ്ങളുടെ സര്‍വ്വീസുകള്‍ വ്യപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ഇന്‍റിഗോ
പുതിയ എ321 മോഡലുകള്‍ എത്തുന്നതോടെ ചൈന പോലുള്ള രാജ്യങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ പ്രാപ്തരാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ ചൈനയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ് കമ്പനി അധികൃതര്‍. എന്നാല്‍ രണ്ട് നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ചൈന കമ്പനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നാണ് സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.