കേരളം

kerala

ഫൈവ് ജി സ്പെക്ട്രം ലേലം വൈകാൻ സാധ്യത

By

Published : Oct 26, 2019, 7:40 PM IST

ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.

സുപ്രീം കോടതി വിധി, ഫൈവ് ജി സ്പെക്ട്രം ലേലം വൈകാൻ സാധ്യത

ന്യൂഡൽഹി: ഫൈവ് ജി സ്പെക്ട്രത്തിന്‍റെ ലേലം വൈകാൻ സാധ്യതയെന്ന് ഫിച്ച് റേറ്റിങ് റിപ്പോർട്ട് . ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ടെലകോം സേവന ദാതാക്കൾ കുടിശ്ശിക അടക്കുകയാണെല്‍ ലേലം വൈകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു.

എയർടെൽ 21,682.13 കോടി രൂപ, വോഡഫോൺ 19,823.71 കോടി രൂപ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് 16,456.47 കോടി രൂപ എന്നിങ്ങനെയാണ് കുടിശ്ശിക തുക. ബി‌എസ്‌എൻ‌എല്ലിന് 2,098.72 കോടി രൂപയും എം‌ടി‌എൻ‌എൽ 2,537.48 കോടി രൂപയും കുടിശ്ശിക വരുത്തിയിട്ടുണ്ട്. എല്ലാ ടെലികോം സ്ഥാപനങ്ങളിൽ നിന്നും ഈടാക്കേണ്ട മൊത്തം തുക 92,641.61 കോടി രൂപയാണ്.

ടെലികോം വ്യവസായം സാമ്പത്തികമായി പരുങ്ങലിൽ നിൽക്കുന്നതിനാൽ ടെലികോം സേവന ദാതാൾ ഈ തുക ഉടനടി നൽകുകയാണെങ്കിൽ ഫൈവ് ജി സ്പെക്ട്രം ലേലം ചെയ്യാൻ കാലതാമസമുണ്ടാകുമെന്ന് ഫിച്ച് റേറ്റിങ് കോർപ്പറേറ്റ് ഡയറക്ടർ നിതിൻ സോണി പറഞ്ഞു.

കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറില്‍ പറയുന്ന ക്രമീകരിച്ച മൊത്ത വരുമാനത്തിൽ (എജിആര്‍) എന്തൊക്കെ ഉള്‍പ്പെടുമെന്നായിരുന്നു സുപ്രീം കോടതി പരിഗണിച്ച തര്‍ക്ക വിഷയം. ടെലികോം സേവനങ്ങള്‍ മാത്രം ക്രമീകരിച്ച മൊത്ത വരുമാനത്തിൽ (എജിആർ) ഉള്‍പ്പെടുത്തണമെന്നായിരുമന്നു കമ്പനികളുടെ വാദം. സേവനങ്ങളിൽ നിന്നുള്ള വരുമാനം കൂടാതെ ലാഭവിഹിതം, ഹാൻഡ്‌സെറ്റ് വിൽപ്പന, വാടക, സ്ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള ലാഭം എന്നിവ ക്രമീകരിച്ച മൊത്ത വരുമാനത്തിൽ (എജിആർ) ഉൾപ്പെടുത്തണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) വാദിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ വാദം ശരിവെച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കമ്പനികളുടെ വാദത്തിനു നിലനില്‍പ്പില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ചകളൊന്നും ഉണ്ടാകില്ലെന്നും കുടിശ്ശിക കണക്കാക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള സമയപരിധി ഉടൻ നിശ്ചയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ലൈസൻസുള്ള എജിആർ കുടിശ്ശിക കൂടാതെ ടെലികോം കമ്പനികൾക്ക് പിഴയും നൽകേണ്ടിവരുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. എജിആറുമായി ബന്ധിപ്പിച്ചിട്ടുള്ള സ്പെക്ട്രം ഉപയോഗ ചാർജുകൾ (എസ്‌യുസി) കണക്കിലെടുക്കുമ്പോൾ തുക 1.23 ലക്ഷം കോടി രൂപയായി ഉയരും.

ABOUT THE AUTHOR

...view details