കേരളം

kerala

ETV Bharat / business

സ്വന്തം മാപ്പ് സര്‍വീസ് അവതരിപ്പിക്കാനൊരുങ്ങി ഹുവാവേ - ഹുവാവേ

പുതിയ സംവിധാനം ഒക്ടോബറില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

സ്വന്തം മാപ്പ് സര്‍വ്വീസ് അവതരിപ്പിക്കാനൊരുങ്ങി ഹുവാവേ

By

Published : Aug 18, 2019, 4:48 PM IST

ബെയ്‌ജിങ്: ഗൂഗിളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തമായ മാപ്പ് സര്‍വീസ് ആരംഭിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ ഹുവാവേ. ഗൂഗിള്‍ മാപ്പിന് ബദലായി ആയിരിക്കും മാപ്പ് കിറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനം കമ്പനി പരിചയപ്പെടുത്തുക.

ഉപഭോക്താക്കള്‍ക്ക് സഹായകമാകുന്ന നാവിഗേഷന്‍, തത്സമയ ട്രാഫിക് വിവരങ്ങള്‍ എന്നിവ പുതിയ സംവിധാനത്തില്‍ ഉണ്ടായിരിക്കും എന്നാണ് ഹുവാവേ വാഗ്ദാനം നല്‍കുന്നത്. റിയല്‍ മാപ്പിങിനെ പിന്തുണച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുന്നത്. പുതിയ സംവിധാനം ഒക്ടോബറില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷ. നാല്‍പ്പതോളം ഭാഷകളില്‍ മാപ്പ് കിറ്റിന്‍റെ സര്‍വീസ് ലഭ്യമാകും.

അടുത്തിടെ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡിന് ബദലായി ഹോങ്‌മെങ് ഒ‌എസ് എന്ന് വിളിക്കപ്പെടുന്ന ഹാർമണി ഒ‌എസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം. സ്‌മാര്‍ട്ട് ഫോണുകള്‍, സ്‌മാര്‍ട്ട് സ്‌പീക്കറുകള്‍, ഓട്ടോ മൊബൈലുകള്‍, കമ്പ്യൂട്ടറുകള്‍, സ്‌മാര്‍ട്ട് വാച്ചുകള്‍, വയല്‍ലസ് ഇയര്‍ ബഡുകള്‍ എന്നിവയില്‍ എല്ലാം ഹാര്‍മണി ഒഎസിന്‍റെ സേവനം ലഭിക്കും. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്നാണ് ഹുവാവേയും ഗൂഗിളും തമ്മിലുള്ള ബന്ധം മോശമായത്.

ABOUT THE AUTHOR

...view details