വാഷിംഗ്ടണ്‍: അമേരിക്കയുടെ ഉപരോധത്തിലും വിപണി കൈവിടാതെ പ്രമുഖ ചൈനീസ് ടെക് കമ്പനിയായി ഹുവാവേ. പുതിയ റിപ്പോര്‍ട്ട് പ്രകാരം വില്‍പനയില്‍ കുറവ് ഉണ്ടായെങ്കിലും അഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനത്ത് തന്നെയാണ് ഹുവാവേയുടെ സ്ഥാനം.
ഉപരോധത്തിലും തളരാതെ ഹുവാവേ; വിപണിയില്‍ രണ്ടാം സ്ഥാനം - ഉപരോധം
ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഹുവാവേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊറിയന്‍ കമ്പനിയായ സാംസങ്ങാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 22 ശതമാനം വിപണി വിഹിതം ഉയര്‍ത്താന്‍ സാംസങ്ങിന് സാധിച്ചിട്ടുണ്ട്. ഹാന്‍റ്സെറ്റ് വില്‍പനയില്‍ മാത്രം ഏഴ് ശതമാനത്തിന്‍റെ വര്‍ധവനാണ് സാംസങ്ങിനുണ്ടായിരിക്കുന്നത്. അമേരിക്കന്‍ കമ്പനിനായ ആപ്പിളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.
ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഹുവാവേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആന്‍ഡ്രോയിഡ്, ഫേസ്ബുക്ക് എന്നിവയും കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.