കേരളം

kerala

മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും ഹുവാവേക്ക് വിലക്ക്

By

Published : May 25, 2019, 5:31 PM IST

മെമ്മറി കാര്‍ഡുകളുടെ സ്റ്റാന്‍റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷന്‍ ഹുവാവേയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് വിലക്ക്

ഹുവാവേ

അമേരിക്ക ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേക്ക് വീണ്ടും തിരിച്ചടി. ഇനിമുതല്‍ ഹുവാവേ ഫോണുകളിലും ലാപ്ടോപുകളിലും മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. മെമ്മറി കാര്‍ഡുകളുടെ സ്റ്റാന്‍റേര്‍ഡ് നിശ്ചയിക്കുന്ന എസ്ഡി അസോസിയേഷനില്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ വിലക്ക്.

യുഎസ് വാണിജ്യ വകുപ്പിന്‍റെ സമ്മര്‍ദ്ദം മൂലമാണ് അസോസിയേഷന്‍റെ നടപടി. എന്നാല്‍ ഈ മാറ്റം മുന്നില്‍ കണ്ട് ഹുവാവേ പുതിയ നാനോ മെമ്മറി കാര്‍ഡ് സ്റ്റാന്‍റേര്‍ഡ് അവതരിപ്പിച്ചിരുന്നു. മേറ്റ് 20 പരമ്പര ഫോണുകളിലും പുറത്തിറക്കാനിരിക്കുന്ന ഫോണുകളിലും ഈ മെമ്മറി കാര്‍ഡ് ആയിരിക്കും കമ്പനി ഉപയോഗിക്കുക.

മെമ്മറികാര്‍ഡ് ഉപയോഗത്തിന് പുറമെ വൈഫൈ ഉപയോഗത്തിനും ഹുവാവേക്ക് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. വയര്‍ലെസ് സാങ്കേതിക വിദ്യ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന വൈഫൈ അലയന്‍സും ഹുവാവേ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വന്‍ തിരിച്ചടിയാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഇനിമുതല്‍ ആന്‍ഡ്രോയിഡ് അപ്ഡേഷന്‍ ഹുവാവേക്ക് ലഭിക്കില്ലെന്ന് നേരത്തെ ഗൂഗിളും അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details