കേരളം

kerala

ETV Bharat / business

വാഹനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയുമായി ഹീറോ - ഹീറോ

മുംബൈ, ബംഗളൂരു, നോയിഡ എന്നീ നഗരങ്ങളിലാണ് ഈ സര്‍വീസ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക

വാഹനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിയുമായി ഹീറോ

By

Published : Aug 6, 2019, 4:31 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഹോം ഡെലിവറിയായി നല്‍കാനൊരുങ്ങി പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. ഇരുചക്ര വാഹന വ്യവസായ രംഗത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സര്‍വീസ് ആരംഭിക്കുന്നതെന്ന് ഹീറോ പറഞ്ഞു.

ആദ്യഘട്ടത്തില്‍ മുംബൈ, ബംഗളൂരു, നോയിഡ എന്നീ നഗരങ്ങളിലാണ് ഈ സര്‍വീസ് ലഭ്യമാവുന്നത്. തെരഞ്ഞെടുത്ത 25 നഗരങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി സെയിൽസ്, ആഫ്റ്റർസെയിൽസ് & പാർട്‌സ് ബിസിനസ് മേധാവി സഞ്ജയ് ഭാൻ പറഞ്ഞു.

ABOUT THE AUTHOR

...view details