ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരില്‍ പ്ലാന്‍റ് നിര്‍മിക്കാനുള്ള സന്നദ്ധതയറിയിച്ച് പ്രമുഖ ഹെല്‍മറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ബേഡ് ഹൈടെക്. കശ്മീരില്‍ വ്യവസായിക വിപ്ലവത്തിന് തുടക്കം കുറിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാണെന്ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
കശ്മീരില്‍ പ്ലാന്‍റിന് സന്നദ്ധതയറിയിച്ച് ഹെല്‍മറ്റ് നിര്‍മാതാക്കള്‍ - ഹെല്‍മറ്റ്
കശ്മീരില്‍ വ്യവസായിക വിപ്ലവത്തിന് തുടക്കം കുറിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാണെന്ന് സ്റ്റീല്‍ബേഡ് കമ്പനി
രാജ്യത്തിന്‍റെ കൂട്ടായ വ്യവസായിക വളര്‍ച്ചയില്‍ ഇനി കശ്മീരിനും ഭാഗമാകാമെന്ന് സ്റ്റീൽബേർഡ് ഹെൽമെറ്റ് ചെയർമാൻ സുഭാഷ് കപൂർ പറഞ്ഞു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഹിമാചലിലെ ബഡ്ഡിയിലെ നിര്‍മാണ ശാലക്കായി അടുത്തിടെ സ്റ്റീല്‍ബേഡ് 150 കോടി നിക്ഷേപിച്ചിരുന്നു. ഉൽപാദന ശേഷി പ്രതിദിനം 44,500 ഹെൽമെറ്റായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നത്. കശ്മീരിലും ഇതിന് സമാനമായ പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.