സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന്‍റെ ഡിജിറ്റല്‍ പണമായ ലിബ്രയുടെ സുഗമമായ നടത്തിപ്പിനായി ഫേസ്ബുക്ക് ബാങ്കിങ് വിദഗ്‌ധരെ തേടുന്നു. സങ്കീർണ്ണമായ ഗവൺമെന്‍റിന്‍റെയും സെൻട്രൽ ബാങ്കിങ് സംവിധാനവും അറിയാവുന്നവരെയാണ് ഫേസ്ബുക്ക് തേടുന്നത്. ഫേസ്ബുക്കിന്‍റെ വൈസ് പ്രസിഡന്‍റ് ഡേവിഡ് മാര്‍കോസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
ഫേസ്ബുക്ക് ബാങ്കിങ് വിദഗ്‌ധരെ തേടുന്നു - ബാങ്കിംഗ് വിദഗ്ദര്‍
ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പിലും ലിബ്രയുടെ സേവനം ലഭ്യമാകും.
![ഫേസ്ബുക്ക് ബാങ്കിങ് വിദഗ്‌ധരെ തേടുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3702178-thumbnail-3x2-fb.jpg)
സമ്പദ്‌വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാവുന്ന വളരെ സങ്കീർണ്ണവും വികേന്ദ്രീകൃതവുമായ ഒരു ഭരണ പരിതസ്ഥിതിയിൽ എങ്ങനെ പ്രവർത്തിക്കാമെന്ന് മനസിലാക്കുന്ന ഒരാളെയാണ് ഞങ്ങള്‍ തേടുന്നത് എന്നാണ് ഫേസ്ബുക്ക് അറിയിച്ചിരിക്കുന്നത്. അതിർത്തി കടന്നുള്ള പേയ്‌മെന്‍റ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് അടുത്ത വർഷം മുതല്‍ 'ലിബ്ര' എന്ന പേരിൽ ഡിജിറ്റൽ കോയിൻ പുറത്തിറക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പിലും ലിബ്രയുടെ സേവനം ലഭ്യമാകും. ഇതിനായി ഇരുപത്തിയേഴോളം സംഘടനകളുമായി ഫേസ്ബുക്ക് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതേസമയം ലിബ്രയുടെ അസോസിയേഷനിൽ ചേരാനുള്ള ഫേസ്ബുക്കിന്‍റെ ക്ഷണം ബാങ്കുകൾ നിരസിച്ചുവെന്ന റിപ്പോർട്ടുകൾ മാർക്കസ് നിഷേധിച്ചു.