കേരളം

kerala

ETV Bharat / business

നിസാന്‍റെ മുൻ തലവനോട് ശമ്പളം തിരിച്ചടയ്ക്കാൻ ഡച്ച് കോടതി ഉത്തരവിട്ടു - നിസാൻ

2018 ഏപ്രിൽ മുതൽ നവംബർ കമ്പനിയിൽ നിന്ന് കാർലോസ് ഘോസ് കൈപ്പറ്റിയ തുകയാണ് കോടതി തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ടത്. അഞ്ച് മില്യൺ യൂറോയാണ് തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Dutch court orders former Nissan boss Ghosn to repay salary  ormer Nissan boss Ghosn  Carlos Ghosn  കാർലോസ് ഘോസ്  നിസാൻ  Nissan-Mitsubishi B V
നിസാന്‍റെ മുൻ തലവനോട് ശമ്പളം തിരിച്ചടയ്ക്കാൻ ഡച്ച് കോടതി ഉത്തരവിട്ടു

By

Published : May 20, 2021, 5:58 PM IST

ആംസ്റ്റർഡാം: നിസാന്‍റെ മുൻ ചെയർമാൻ കാർലോസ് ഘോസ് കമ്പനിയിൽ നിന്ന് കൈപ്പറ്റിയ ശമ്പളം തിരിച്ചടയ്‌ക്കണമെന്ന് കോടതി വിധി. ഘോസ് അഞ്ച് മില്യൺ യൂറോയാണ് (44 കോടിയിലധികം രൂപ) തിരിച്ചടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ഏപ്രിൽ മുതൽ നവംബർ കമ്പനിയിൽ നിന്ന് ഇയാൾ കൈപ്പറ്റിയ തുകയാണ് കോടതി തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ടത്. നിസാൻ- മിറ്റ്‌സുബുഷി സംയുക്ത സംരഭത്തിൽ നിന്ന് 2018ൽ പുറത്താക്കിയത് ചോദ്യം ചെയ്‌ത് ഘോസ് സമർപ്പിച്ച ഹർജിയിലാണ് ഡച്ച് കോടതിയുടെ വിധി.

Also Read:സ്‌മാർട്ട് വാച്ച് ഒഎസിനായി ഒന്നിച്ച് ഗൂഗിളും സാംസങ്ങും

കമ്പനിയുടെ നടപടിയിൽ 1515 ദശലക്ഷം യൂറോ (ഏകദേശം 120 കോടിയോളം രൂപ) നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് ഘോസ് കോടതിയെ സമീപിച്ചത്. ആ സമയത്ത് കമ്പനിയുമായി സാധുവായ കരാർ ഘോസെയ്‌ക്ക് ഇല്ലായിരുന്നു എന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന്‍റെ ഹർജി തള്ളി. സാമ്പത്തിക തിരിമറികൾ കണ്ടെത്തിയതിനെ തുടർന്നാണ് കാർലോസ് ഘോസ് നിസാനിൽ നിന്ന് പുറത്താകുന്നത്.

Also Read:ബിൽ ഗേറ്റ്‌സിന്‍റെ രാജിക്ക് പിന്നിൽ ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധമെന്ന് റിപ്പോർട്ട്

2018ൽ ജപ്പാനിൽ അറസ്റ്റിലായ ഇയാൾ ജാമ്യം നേടി ലെബനനിലേക്ക് കടക്കുകയായിരുന്നു. ഫ്രഞ്ച്, ബ്രസീലിയൻ, ലെബനീസ് പൗരത്വങ്ങൾ ഉള്ള ഘോസ് 1999ൽ റെനോൾട്ടിൽ നിന്നാണ് നിസാനിൽ എത്തുന്നത്. നിസാന്‍റെ ലീഫ് ഇലട്രിക് കാർ വിഭാഗങ്ങത്തെയും ഇൻഫിനിറ്റി ആഡംബര മോഡലുകളെയും ലാഭത്തിലാക്കുന്നതിൽ ഘോസ് നിർണായക പങ്ക് വഹിച്ചിരുന്നു.

ABOUT THE AUTHOR

...view details