നാല് പതിറ്റാണ്ടിന് ശേഷം ഒളിമ്പിക് ഹോക്കിയില്‍ മെഡല്‍ സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ടീമിന് ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദങ്ങളുടെയും സമ്മാനങ്ങളുടെയും പ്രവാഹമാണ്.
ടീമിനെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഗോൾ കീപ്പറും മലയാളിയുമായ പിആർ ശ്രീജേഷ് 'വന്‍മതില്‍' എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു
Also Read: ഒളിമ്പിക്‌സ് ആരവങ്ങളിലേക്ക് പറന്നത് സഹോദരി നഷ്ടപ്പെട്ടത് അറിയാതെ; പൊട്ടിക്കരഞ്ഞ് ധനലക്ഷ്‌മി
ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവാസി സംരംഭകനായ ഡോ.ഷംഷീർ വയലിൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ മകളുടെ ഭർത്താവാണ് ഷംഷീർ.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉൾപ്പടെയുള്ളവർ ഹോക്കി ടീമിന് സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് കിട്ടുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
ടോക്കിയോയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടുംനേരം ശ്രീജേഷിനെ ദുബായിൽ നിന്ന് ഫോണിൽ നേരിട്ട് ബന്ധപ്പെട്ടാണ് ഷംഷീർ സമ്മാനത്തിന്‍റെ കാര്യം അറിയിച്ചത്.
സംസ്ഥാന ഹോക്കി ഫെഡറേഷൻ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേരള സർക്കാര്‍ ശ്രീജേഷിന് ഇതുവരെ സമ്മാനം പ്രഖ്യാപിച്ചിട്ടില്ല.
ഇതിനെതിരെ സമൂഹമാധ്യങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കേരള സർക്കാരിന് കീഴിലുള്ള കൈത്തറി വകുപ്പ് ശ്രീജേഷിന് മുണ്ടും ഷർട്ടും സമ്മാനമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.