മുംബൈ: ദെവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ ഓഹരികളില്‍ 33 ശതമാനത്തോളം ഇടിവ്. 2018-19 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 2,223 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിഎച്ച്എഫ്എലിന്‍റെ ഓഹരികളില്‍ ഇടിവ്
കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാതത്തില്‍ കമ്പനിയുടെ ലാഭം 135.35 കോടിയായിരുന്നു എന്നാല്‍ നിലവില്‍ 46.15 രൂപ മാത്രമാണ് കമ്പനിയുടെ ഓഹരിയുടെ വില. 2018 സെപ്തംബര്‍ മാസത്തിന് ശേഷമാണ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കമ്പനിയിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ വര്‍ഷത്തെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കപിൽ വാധവൻ പറഞ്ഞു. കൂടാതെ ഇത്തവണ നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ (എൻസിഡി) 48 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതും കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.