കേരളം

kerala

ETV Bharat / business

സാമ്പത്തിക തിരിമറി; കാര്‍ലോസ് ഘോസിനെതിരെ കുറ്റം ചുമത്തും - Nissam

നിസാന്‍ മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോസിനെതിരെ സാമ്പത്തിക തിരിമറി കുറ്റം ചുമത്തും.

കാര്‍ലോസ് ഘോസ്

By

Published : Apr 20, 2019, 2:55 PM IST

സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ നിസാന്‍ മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോസിനെതിരെ കുറ്റം ചുമത്തും. നിസാന്‍ കമ്പനിയുടെ ഫണ്ടുകള്‍ വകമാറ്റി ചിലവഴിച്ചുവെന്ന് ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടനിലക്കാരുമായി ചേര്‍ന്നാണ് ഘോസ് സാമ്പത്തിക തിരിമറി നടത്തിയത്. ടോക്കിയോ കോടതി വിധിച്ച തടവ് ശിക്ഷ തിങ്കളാഴ്ച അവസാനിക്കും. കുറ്റക്കാരനെന്ന് വിധിക്കണോ മോചിപ്പിക്കണോയെന്ന് പ്രോസിക്യൂഷന് തീരുമാനിക്കാനുള്ള അവസാന ദിവസം കൂടിയാണ്. കുറ്റം ചുമത്തിയാല്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ പറഞ്ഞു. ഏപ്രില്‍ നാലിനാണ് സാമ്പത്തിക തിരിമറി കേസില്‍ ഘോസ് അറസ്റ്റിലാകുന്നത്.

ABOUT THE AUTHOR

...view details