കടക്കെണിയില്‍ വലയുന്ന ജെറ്റ് എയര്‍വേയ്സിനെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കടങ്ങള്‍ തിരിച്ചടയ്ക്കാനായി വായ്പാ തുകകള്‍ തികയാതെ വരുമെന്നുള്ള സാഹചര്യത്തിലാണ് കമ്പനിയെ വില്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഇതിന്‍റെ ഭാഗമായി കമ്പനി ഓഫറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സാധ്യത - ടാറ്റ
വിസ്താര എയര്‍ലൈന്‍സിലെ ഓഹരി പങ്കാളിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചായിരിക്കും ടാറ്റ ഗ്രൂപ്പ് ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കുന്നത്.
![ജെറ്റ് എയര്‍വേയ്സിനെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ സാധ്യത](https://etvbharatimages.akamaized.net/etvbharat/images/768-512-2927341-thumbnail-3x2-tata.jpg)
നിലവില്‍ വിസ്താര, എയര്‍ ഏഷ്യ എന്നീ എയര്‍ലൈന്‍സുകളില്‍ ടാറ്റക്ക് ഓഹരികള്‍ ഉണ്ട്. വിസ്താര എയര്‍ലൈന്‍സിലെ ഓഹരി പങ്കാളിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ചായിരിക്കും ടാറ്റ ഗ്രൂപ്പ് ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കുന്നത്. അതേസമയം ടാറ്റ ജെറ്റിനെ ഏറ്റെടുത്താല്‍ എയര്‍ ഏഷ്യയും വിസ്താരയും ജെറ്റും ചേര്‍ന്ന് ഒറ്റ കമ്പനിയാക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
നിലവില്‍ 15, 000 കോടിയുടെ കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്സിനുള്ളത്. ഇതില്‍ 8500 കോടിയെങ്കിലുമുണ്ടെങ്കില്‍ മാത്രമാണ് കമ്പനിയെ നിലനിര്‍ത്താന്‍ സാധിക്കുക. 7000 കോടിയിലേറെ രൂപ ബാങ്കുകളില്‍ നിന്ന് കമ്പനിക്ക് ലഭിക്കാനുണ്ട്. ബാക്കിത്തുക വില്പനയിലൂടെ സ്വന്തമാക്കാമെന്നാണ് ജെറ്റ് എയര്‍വേയ്സ് പ്രതീക്ഷിക്കുന്നത്.