ഇന്ത്യയിലേക്കുള്ള സര്‍വ്വീസുകളില്‍ പുതിയ വിമാനങ്ങളുമായി ബ്രിട്ടീഷ് എയര്‍വേയ്സ്. എ350 എന്ന എയര്‍ബസുകളാണ് എയര്‍വേയ്സ് രംഗത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുതിയ വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചു.
ഇന്ത്യന്‍ എയര്‍ റൂട്ടില്‍ പുതിയ വിമാനങ്ങളുമായി ബ്രിട്ടീഷ് എയര്‍വേയ്സ് - വിമാനം
ബംഗളൂരുവിലേക്കാണ് വിമാനത്തിന്‍റെ ആദ്യ സര്‍വ്വീസ്
ബംഗളൂരുവിലേക്ക് ആയിരിക്കും വിമാനത്തിന്‍റെ ആദ്യ സര്‍വ്വീസ്. 6.5 ബില്യണ്‍ പൗണ്ടാണ് പുതിയ സര്‍വ്വീസുകള്‍ക്കായി ബ്രിട്ടീഷ് എയര്‍വേയ്സ് ചെലവഴിച്ചിരിക്കുന്നത്. മൂന്ന് ക്യാബിനുകളായിരിക്കും എ350ല്‍ ഉണ്ടായിരിക്കുക. 56 സീറ്റ് ഉള്‍പ്പെടുന്ന വേള്‍ഡ് ക്യാബുനും ഇത്ര തന്നെ സീറ്റുകളുള്ള പ്രീമിയം ഇക്കോണമി. 219 സീറ്റുകളുള്ള ഇക്കോണമി എന്നിവയാണ് ക്യാബിനുകള്‍
ഉയര്‍ന്ന മേല്‍ത്തട്ട്, ശബ്ദ മലിനീകരണത്തിലെ കുറവ്, പുറത്തെ ലൈറ്റിന് അനുയോജ്യമായി ക്രമീകരിക്കാവുന്ന ആമ്പിയന്‍സ് ലൈറ്റുകള്‍ എന്നിവയാണ് എ350യുടെ മറ്റ് പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.