ട്വിറ്ററിൽ തിങ്കളാഴ്ച ട്രെൻഡിങ് ആയ ഹാഷ്‌ടാഗുകളാണ് #boycottMyntra #uninstallmyntra ടാഗുകൾ. @Hindutvaoutloud എന്ന ഇൻസ്റ്റാഗ്രാം പേജാണ് മിന്ത്രയ്‌ക്കെതിരെ രംഗത്തെതിയത്.
ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടക്കുന്നതിനിടെ ശ്രീകൃഷ്ണൻ മിന്ത്രയിൽ നീളം കൂടിയ സാരികൾ തെരയുന്ന പരസ്യമാണ് ഹിന്ദുത്വ ഔട്ട് ലൗഡ് എന്ന പേജ് പങ്കുവച്ചത്. തുടർന്ന് ട്വിറ്ററിൽ മിന്ത്ര വിരുദ്ധ ക്യാംപയിന്‍ ആരംഭിക്കുകയായിരുന്നു.
എന്നാൽ മിന്ത്രയുടേത് എന്ന പേരിൽ പ്രചരിക്കുന്ന ഈ പരസ്യം www.scrolldroll.com എന്ന സ്ഥാപനത്തിന്‍റേതാണ്. 2016ൽ ആണ് ഈ ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.
21-ആം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ദൈവങ്ങൾ ഉപയോഗിച്ചാൽ എന്ത് സംഭവിക്കും എന്ന രീതിയിലാണ് സ്ക്രോൾഡ്രോൾ ഈ ചിത്രം പോസ്റ്റ് ചെയ്‌തത്.
അന്നും മിന്ത്രയുടെ പരസ്യമാണിത് എന്ന പേരിൽ വ്യപക പ്രതിഷേധം ഉണ്ടാവുകയും പിന്നീട് കമ്പനി തന്നെ വിശദീകരണവുമായി നേരിട്ട് എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴത്തേതില്‍ മിന്ത്ര പ്രതികരിച്ചിട്ടില്ല.