ന്യൂയോർക്ക്: ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ വ്യാപാരത്തിന് ഉപയോഗിക്കും എന്ന വാർത്തകൾക്ക് പിന്നാലെ ബിറ്റ് കോയിന്‍റെ വില ഉയർന്നു. 24 മണിക്കൂറിനിടെ 14 ശതമാനം ഉയർച്ചയാണ് ബിറ്റ് കോയിന്‍റെ മൂല്യത്തിൽ ഉണ്ടായത്. തിങ്കളാഴ്‌ച 40,000 ഡോളറിനടുത്ത് എത്തിയ ബിറ്റ്‌കോയിന്‍ 37,000 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: ബ്ലോക്ക്‌ചെയിൻ വിദഗ്‌ധനെ നിയമിക്കാൻ ആമസോണ്‍ ; ഇനി ഡിജിറ്റൽ കറൻസിയും സ്വീകരിച്ചേക്കും
അഞ്ചാഴ്ചക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ 65000 ഡോളർ വരെ മൂല്യം ഉയർന്ന ബിറ്റ്കോയിൻ ഒരു വേള 30000 ഡോളർ വരെ ഇടിഞ്ഞിരുന്നു.
ഡിജിറ്റൽ കറൻസി ആൻഡ് ബ്ലോക്ക്‌ചെയിൻ പ്രൊഡക്റ്റ് ലീഡ് നിയമനത്തിനുള്ള പരസ്യം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ നൽകിയത്. ഇതോടെയാണ് ആമസോണ്‍ ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കാൻ തുടങ്ങിയേക്കും എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചത്.