ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേയ്സിന്‍റെ തൊഴിലാളി പ്രതിനിധികൾ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗുമായി ചര്‍ച്ച നടത്തി. ആറ് ശിവസേന എംപിമാരും വ്യോമയാന വകുപ്പ് സെക്രട്ടറി പി എസ് ഖരോളയും ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതിയ സർക്കാരില്‍ പ്രതീക്ഷയോടെ ജെറ്റ്: ജീവനക്കാരുമായി വ്യോമയാന മന്ത്രിയുടെ ചർച്ച
ജെറ്റ് എയര്‍വേയ്സിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിവേദന പത്രികയും തൊഴിലാളികള്‍ മന്ത്രിക്ക് കൈമാറി.
ജെറ്റ് എയര്‍വേയ്സിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിവേദന പത്രികയും തൊഴിലാളികള്‍ മന്ത്രിക്ക് കൈമാറി. കഴിഞ്ഞ ദിവസം തൊഴിലാളി പ്രതിനിധികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇരു മന്ത്രിമാരുമായുള്ള ചര്‍ച്ച കമ്പനിയെ പുനരുദ്ധരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിവസേനയുടെ തൊഴിലാളി സംഘടനയായ ഭാരതീയ കര്‍മ്മ സേന പറഞ്ഞു.
ജെറ്റ് എയര്‍വേയ്സിന്‍റെ കടം 8000 കോടി വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി താല്‍ക്കാലികമായി അടച്ചുപൂട്ടിയത്. കമ്പനിയെ ഏറ്റെടുക്കാന്‍ ഇത്തിഹാദ്, വിസ്താര തുടങ്ങിയ കമ്പനികള്‍ രംഗത്തെത്തിയെങ്കിലും നടപടിക്ക് കാലതാമസമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.