ആസ്തി വില്‍പനയിലൂടെ കടബാധ്യത കുറക്കാനൊരുങ്ങി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. 50 ശതമാനം കടബാധ്യതയെങ്കിലും ഇത്തരത്തില്‍ കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതിനായുള്ള നടപടികള്‍ റിലയന്‍സ് ഗ്രൂപ്പ് സ്വീകരിച്ചു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കടബാധ്യത കുറക്കാന്‍ ആസ്തി വില്‍പനക്കൊരുങ്ങി അനില്‍ അംബാനി - അനില്‍ അമ്പാനി
50 ശതമാനം കടബാധ്യതയെങ്കിലും ഇത്തരത്തില്‍ കുറക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി
അനില്‍ അംബാനി
ഈ സാമ്പത്തിക വര്‍ഷം തന്നെ ആസ്തി വില്‍പന പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനം. റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്‍റ് ലിമിറ്റഡിന്‍റെ മുഴുവന്‍ ഓഹരിയും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ 49 ശതമാനം ഓഹരിയും റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്‍റെ 42.88 ശതമാനം ഓഹരികളും വില്‍ക്കാനാണ് കമ്പനിയുടെ ശ്രമം.