ന്യൂഡല്‍ഹി: കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 35000 കോടി രൂപയുടെ കടബാധ്യത തീര്‍ത്തതായി റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ അനില്‍ അംബാനി. കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റാണ് കടം തീര്‍ത്തതെന്നും കാലാവധിക്കുള്ളില്‍ തന്നെ മുഴുവന്‍ ബാധ്യതകളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
14 മാസത്തിനുള്ളില്‍ 35000 കോടിയുടെ കടബാധ്യത തീര്‍ത്തു; അനില്‍ അംബാനി - അനില്‍ അംബാനി
കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുകള്‍ വിറ്റാണ് കടം തീര്‍ത്തത്
അനില്‍ അംബാനി
2018 ഏപ്രില്‍ ഒന്നുമുതല്‍ 2019 മെയ് 31വരെയുള്ള കണക്കുകളാണ് അംബാനി പുറത്ത് വിട്ടത്. ഇക്കാലയളവില്‍ 24800 കോടി രൂപ മുതലിലേക്കും 10600 കോടി രൂപ പലിശ ഇനത്തിലും അടച്ചിട്ടുണ്ടെന്നാണ് അംബാനി വെളിപ്പെടുത്തിയത്. പ്രധാനമായും റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് പവര്‍ ആന്‍ഡ് റിലയന്‍സ് ഇന്‍ഫ്ര എന്നീ കമ്പനികളാണ് നഷ്ടത്തിലായിരുന്നത്. തെറ്റായ വാര്‍ത്തകള്‍ കമ്പനിയിലെ ഓഹരി ഉടമകള്‍ക്ക് ബുധിമുട്ടുണ്ടാക്കിയതായും അംബാനി കൂട്ടിച്ചേര്‍ത്തു.