കേരളം

kerala

ETV Bharat / business

റിലയൻസ് സോളാർ കമ്പനികളെ ആനന്ദ് അംബാനി നയിക്കും - reliance industries

നിലവിൽ റിലയൻmd ഒ2സിയിസും ജിയോ പ്ലാറ്റ്‌ഫോമിലും ആനന്ദ് അംബാനി ഡയറക്ടർ ബോർഡ് അംഗമാണ്.

business  reliance new energy company  anant ambani  ആനന്ദ് അംബാനി  reliance industries  റിലയൻസ് ഇൻഡസ്ട്രീസ്
റിലയൻസ് സോളാർ കമ്പനികളെ ആനന്ദ് അംബാനി നയിക്കും

By

Published : Jul 6, 2021, 5:10 PM IST

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഊർജ മേഖലയിലെ പുതിയ സംരംഭങ്ങളുടെ ചുമതല ആനന്ദ് അംബാനിക്ക്. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകനാണ് 26 കാരനായ ആനന്ദ്. റിലയൻസ് ന്യൂ എനർജി സോളാർ, റിലയൻസ് ന്യൂ സോളാർ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായാണ് ആനന്ദ് അംബാനിയുടെ നിയമനം.

Read More:75,000 കോടിയുടെ നിക്ഷേപം ; പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയ്‌ക്ക് നിക്ഷേപം ഉള്ള റിലയൻസ് ഒ2സിയിസും ജിയോ പ്ലാറ്റ്‌ഫോമിലും ആനന്ദ് ഡയറക്ടർ ബോർഡ് അംഗമാണ്. ആനന്ദിന്‍റെ സഹോദരങ്ങളായ ഇഷയും ആകാശും ജിയോ ഡയറക്‌ടർ ബോർഡിലുണ്ട്. ഹരിത ഊർജ മേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്ന് കൊല്ലം കൊണ്ട് റിലയൻസ് ലക്ഷ്യമിടുന്നത്.

അതിന്‍റെ ഭാഗമായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനര്‍ജി കോംപ്ലക്‌സ് സ്ഥാപിക്കും. മൂന്ന് ജിഗാ ഫാക്ടറികളാകും കോംപ്ലക്‌സിൽ ഉണ്ടാവുക. സോളാർ എനർജിയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഫോട്ടോവോൾട്ടിക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഫാക്ടറി എന്നിവയാണ് സ്ഥാപിക്കുക.

കഴിഞ്ഞ ജൂണിൽ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഊർജ മേഖലയിലെ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചത്.

ABOUT THE AUTHOR

...view details