ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ മഹീന്ദ്രയുടെ ബോര്‍ഡ് യോഗങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുമെന്ന് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കമ്പനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പെണ്‍കുട്ടി നല്‍കിയ കമന്‍റിന് മുറുപടിയായാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോര്‍ഡ് യോഗങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കുമെന്ന് മഹീന്ദ്ര - ആനന്ദ് മഹീന്ദ്ര
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച കമന്‍റിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
ബോര്‍ഡ് യോഗങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കുമെന്ന് മഹീന്ദ്ര
ബോര്‍ഡ് യോഗങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കി സ്റ്റീല്‍ കുപ്പില്‍ കൂടുതല്‍ ഉപയോഗിക്കണമായിരുന്നു എന്നാണ് ചിത്രത്തിന് മിതാലി എന്ന പെണ്‍കുട്ടി കമന്‍റ് ഇട്ടത്. ഉടന്‍ തന്നെ മറുപടിയുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. ഉറപ്പായും പ്ലാസ്റ്റിക് കുപ്പികള്‍ ഇനി ഉപയോഗിക്കില്ല. കഴിഞ്ഞുപോയ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഖേദം രേഖപ്പെടുത്തുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.