കേരളം

kerala

ETV Bharat / business

അമുല്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നു

ഉല്‍പാദന ചിലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

അമൂല്‍

By

Published : May 20, 2019, 7:35 PM IST

മെയ് 21 മുതല്‍ ഒരു ലിറ്റര്‍ പാലിന് രണ്ട് രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ച് പ്രമുഖ പാല്‍ ഉല്‍പന്ന കമ്പനിയായ അമുല്‍. ഉല്‍പാദന ചിലവ് വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ഇതിന് മുമ്പ് രണ്ട് വര്‍ഷം മുമ്പാണ് കമ്പനി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത്. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ 500 മില്ലിലിറ്റര്‍ അമുല്‍ ഗോള്‍ഡിന് 27 രൂപയും അമൂല്‍ ശക്തിക്ക് 25 രൂപയും അമുല്‍ ടാസക്ക് 21 രൂപയും അമുല്‍ ഡൈമണ്ടിന് 28 രൂപയും ആയി ഉയരും. പാല്‍ ഉല്‍പാദനം കുറയുകയും ഉല്‍പാദന ചിലവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details