പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍ വഴി ഇനിമുതല്‍ വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിന് പുറമെ മറ്റ് ബില്‍ പേയ്മെന്‍റുകള്‍, മൊബൈല്‍ റീചാര്‍ജ്, പണ വിനിമയം എന്നിവക്കുള്ള സൗകര്യങ്ങളും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
ആമസോണ്‍ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം - clear trip
ക്ലിയര്‍ ട്രിപ്പുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ വഴി വിമാനടിക്കറ്റുകള്‍ ലഭ്യമാകുന്നത്.
ഓണ്‍ലൈന്‍ യാത്രാ വെബ്സൈറ്റായ ക്ലിയര്‍ട്രിപ്പുമായുള്ള കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ ടിക്കറ്റ് വില്‍പന അനുമതി ആമസോണിന് ലഭിച്ചത്. ബുക്ക് ചെയ്ത ടുക്കറ്റുകള്‍ റദ്ദാക്കണമെങ്കില്‍ ഉപഭോക്താക്കള്‍ റദ്ദാക്കൽ പെനാൽറ്റി മാത്രം അടച്ചാല്‍ മതിയെന്നും ഇതിനായി പ്രത്യേകം ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചു.
ക്ലിയര്‍ട്രിപ്പുമായി ധാരണയിലെത്താന്‍ സാധിച്ചതില്‍ സന്തുഷ്ടരാണെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വ്വീസ് നല്‍കാന്‍ ഇരു കമ്പനികളും ശ്രമിക്കുമെന്നും ആമസോണ്‍ പേ ഡയറക്ടര്‍ ഷാരിഖ് പ്ലാസ്റ്റിക്വാല പറഞ്ഞു. ആമസോണ്‍ പ്രൈം മെമ്പേഴ്സിന് പ്രത്യേകം കിഴിവുകളും കമ്പനി പ്രഖ്യാപിക്കുമെന്ന് ഇദ്ദേഹം കൂട്ടുച്ചേര്‍ത്തു.