പ്രമുഖ ഓണ്‍ലൈൻ വ്യാപാര സ്ഥാപനമായ ആമസോണ്‍ പ്രൈം ഡേ സെയിൽ തിയ്യതികൾ പ്രഖ്യാപിച്ചു. രണ്ട് ദിവസം നിണ്ട് നിൽക്കുന്ന പ്രൈം ഡേ സെയിൽ വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി കാത്തുവെച്ചിരിക്കുന്നത്. ജൂലൈ 26, 27 തിയതികളിലായാണ് പ്രൈം ഡേ സെയിൽ നടക്കുന്നത്.
പ്രൈം ഡേ സെയിൽ തിയ്യതികൾ പ്രഖ്യാപിച്ച് ആമസോണ്‍ - amazon india
ആമസോണ്‍ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്കാണ് എല്ലാ ഓഫറുകളും ആദ്യം ലഭ്യമാവുക
![പ്രൈം ഡേ സെയിൽ തിയ്യതികൾ പ്രഖ്യാപിച്ച് ആമസോണ്‍ amazon Prime Day ആമസോണ്‍ പ്രൈം ഡേ amazon india Prime Day sale on July](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12405429-thumbnail-3x2-amamzon.jpg)
ആമസോണ്‍ പ്രൈം ഡേ സെയിൽ തിയതികൾ പ്രഖ്യാപിച്ചു
Also Read:സ്‌നാപ്ഡ്രാഗൺ ആദ്യ ഫോണ്‍ അവതരിപ്പിച്ചു
ജൂലൈ 26 അർധ രാത്രി ആരംഭിക്കുന്ന സെയിൽ 27ന് രാത്രി 12ന് സമാപിക്കും. സാംസങ്, ഷിയോമി, ബോട്ട്, ഇന്‍റൽ, വിപ്രോ, ബജാജ്, യുറീക്ക ഫോർബ്‌സ്, അഡിഡാസ് തുടങ്ങി മുൻനിര ഇന്ത്യൻ, ആഗോള ബ്രാൻഡുകൾ മുന്നൂറിലധികം പുതിയ ഉൽപ്പന്നങ്ങൾ ഇക്കാലയളവിൽ അവതരിപ്പിക്കും. ആമസോണ്‍ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്കാണ് എല്ലാ ഓഫറുകളും ആദ്യം ലഭ്യമാവുക.