കേരളം

kerala

ETV Bharat / business

സ്വകാര്യതാ ലംഘനം ; സൂമിന് 632 കോടിയോളം രൂപ പിഴ

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്ക്ഡ്-ഇൻ എന്നിവയ്‌ക്ക് കൈമാറിയെന്നായിരുന്നു പരാതി.

US class action privacy lawsuit  Zoom settles privacy lawsuit  സ്വകാര്യതാ ലംഘനം  Zoom app  സൂമിന് 632 കോടി പിഴ  സൂം വീഡിയോ കോളിംഗ്
സ്വകാര്യതാ ലംഘനം; സൂമിന് 632 കോടിയോളം രൂപ പിഴ

By

Published : Aug 3, 2021, 1:36 PM IST

കാലിഫോർണിയ : പ്രമുഖ വീഡിയോ കോണ്‍ഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂമിന് സ്വകാര്യതാ ലംഘനത്തിന്‍റെ പേരിൽ പിഴ അടയ്ക്കാൻ കോടതി നിർദേശം. 2020 മാർച്ചിൽ കാലിഫോർണിയയിലെ സാൻ ജോൺസ് കോടതിയിൽ ഫയൽ ചെയ്‌ത കേസിലാണ് കമ്പനി ഒത്തുതീർപ്പിലെത്തിയത്. കേസ് ഒത്തുതീർപ്പാക്കാൻ സൂം 86 മില്യണ്‍ ഡോളർ (632 കോടിയോളം രൂപ ) പിഴ നൽകണം.

Also Read: ഒല ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു

പിഴത്തുക അടയ്‌ക്കാമെന്ന് സൂം കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക്, ഗൂഗിൾ, ലിങ്കിഡ്-ഇൻ എന്നിവയ്‌ക്ക് കൈമാറിയെന്നായിരുന്നു പരാതി. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷ നൽകുമെന്ന് വാഗ്ദാനം ചെയ്‌തിട്ടും സൂം ബോംബിങ്ങിന് അവസരം ഒരുക്കിയെന്നും കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നു.

സൂം മീറ്റിങ്ങുകൾ ഹാക്ക് ചെയ്‌ത് വീഡിയോ കോണ്‍ഫറൻസിംഗ് നടത്തുന്നവരെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും അധിഷേപിക്കുകയുമൊക്കെ ചെയ്യുന്നതിനെയാണ് സൂം ബോംബിങ്ങ് എന്ന് വിളിക്കുന്നത്.

ജീവനക്കാർക്ക് സൂം ഡാറ്റ കൈകാര്യം ചെയ്യൽ, സ്വകാര്യത തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേകം ട്രെയിനിംഗ് നൽകണമെന്നും ഒത്തുതീർപ്പിൽ കോടതിയുടെ നിർദേശമുണ്ട്. എന്നാൽ പിഴ അടയ്‌ക്കാമെന്ന് സമ്മതിച്ചെങ്കിലും സ്വകാര്യതാലംഘനം സംബന്ധിച്ച ആരോപണങ്ങളെല്ലാം കമ്പനി നിഷേധിച്ചു.

ABOUT THE AUTHOR

...view details