കേരളം

kerala

ETV Bharat / business

കേരളത്തിലെ രണ്ടാമത്തെ റെസ്റ്റോറന്‍റ് തുറന്ന് സഞ്ചീവ് കപൂര്‍ - സഞ്ചീവ് കപൂര്‍

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ റസ്റ്റോറന്‍റുകള്‍ സ്ഥാപിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം സഞ്ചീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ആകെ 43 ഔട്ട്ലെറ്റുകളാണ് ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നത്.

സഞ്ചീവ് കപൂര്‍

By

Published : Feb 25, 2019, 12:49 PM IST

ഗിന്നസ്സ് റെക്കോര്‍ഡ് ജേതാവും പ്രശസ്ത ഷെഫുമായ സഞ്ചീവ് കപൂര്‍ കേരളത്തിലെ തന്‍റെ രണ്ടാമത്തെ റസ്റ്റോറന്‍റ് നാടിന് സമര്‍പ്പിച്ചു. തിരുവനന്തപുരത്താണ് ദി യെല്ലോ ചില്ലിയുടെ പുതിയ ഔട്ട്ലെറ്റ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് യെല്ലോ ചില്ലിക്ക് കേരളത്തില്‍ ഔട്ട്ലെറ്റുകളുള്ളത്.

ദക്ഷിണേന്ത്യയില്‍ കൂടുതല്‍ റസ്റ്റോറന്‍റുകള്‍ സ്ഥാപിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം സഞ്ചീവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി ആകെ 43 ഔട്ട്ലെറ്റുകളാണ് ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ പരിപാടികളില്‍ ധാരാളമായി പാചക പരിപാടികള്‍ അവതരിപ്പിക്കുന്ന സഞ്ചീവ് കപൂറിന് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

പഞ്ചാബി ഭക്ഷണങ്ങള്‍ക്ക് പ്രസിദ്ധമായ റെസ്റ്റോറന്‍റാണ് ദി യെല്ലോ ചില്ലി. ടൊമാറ്റോ ബസില്‍ ഷൊര്‍ബ, പലക്ക് ചീസ് കരാര റോള്‍, ഷാം സവെര, നിസാമി കര്‍കരി ബിരിയാണി എന്നീ ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

ABOUT THE AUTHOR

...view details